LatestThiruvananthapuram

സന്യാസദീക്ഷാ വാര്‍ഷികം : പ്രാര്‍ത്ഥനാസങ്കല്‍പ്പങ്ങള്‍ക്കും ‍സത്‍സംഗത്തിനും ഇന്ന് തുടക്കം

“Manju”

സ്പിരില്‍ച്ചല്‍ സോണ്‍ : ശാന്തിഗിരി ആശ്രമത്തിലെ 38-ാമത് സന്യാസദീക്ഷാ വാര്‍ഷികത്തോടനുബന്ധിച്ച് പ്രാര്‍ത്ഥാനാസങ്കല്‍പ്പങ്ങള്‍ക്കും സത്‍സംഗത്തിനും ഇന്ന് (2022 സെപ്തംബര്‍ 26 തിങ്കള്‍) തുടക്കമായി. പത്ത് ദിവസത്തെ വിപുലമായ പരിപാടികളോടെയാണ് ഇത്തവണ ദീക്ഷാവാര്‍ഷികം ആഘോഷിക്കുന്നത്. ആഘോഷപരിപാടികള്‍ക്ക് മുന്നോടിയായി ഇന്നലെ 3.00മണിയ്ക്ക് ബ്രഹ്മചാരി സംഘത്തിന്റെയും വൈകിട്ട് 8 ന് ഗുരുധര്‍മ്മപ്രകാശ സഭ അംഗങ്ങളുടേയും പ്രത്യേക യോഗം നടന്നു . യോഗത്തില്‍ പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വിയും ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും വൈസ് പ്രസിഡന്റ് സ്വാമി നിര്‍മ്മോഹാത്മ ജ്ഞാനതപസ്വിയും അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

ഇന്ന് രാവിലെ 7.30 ന് താമര പര്‍ണ്ണശാലയില്‍ സന്യാസി സന്യാസിനിമാരുടേയും ബ്രഹ്മചാരി ബ്രഹ്മചാരിണിമാരുടെയും പുഷ്പസമര്‍പ്പണം നടന്നു. അതിനുശേഷം സഹകരണ മന്ദിരത്തില്‍ നടന്ന സമ്മേളനത്തില്‍ ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി പത്ത് ദിവസങ്ങളിലായി നടക്കുന്ന വിവിധ പരിപാടികളുടെ വിശദാംശം അവതരിപ്പിച്ചു. ഇന്ന് മുതല്‍ ദീക്ഷാവാര്‍ഷികദിനമായ ഒക്ടോബര്‍ 5 ബുധനാഴ്ച വരെ സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10ന് വിവിധ വിഷയങ്ങളില്‍ മീറ്റിംഗ് നടക്കും. ഉച്ചയ്ക്ക് 12മണി മുതല്‍ സന്യാസിമാര്‍ വിവിധ കര്‍മ്മങ്ങളില്‍ വ്യാപൃതരാകും. വൈകുന്നേരത്തേ ആരാധനയ്ക്കും പുഷ്പസമര്‍പ്പണത്തിനും ശേഷം രാത്രി 8ന് ഗുരുവിന്റെ ഉദ്യാനത്തില്‍ പ്രത്യേക സത്സംഗം നടക്കും. സത്സംഗത്തില്‍ ആത്മീയ സാസ്കാരികമേഖലകളിലെ വിശിഷ്ടവ്യക്തിത്വങ്ങള്‍ സംസാരിക്കും.

Related Articles

Back to top button