KeralaLatest

പുതിയ ദര്‍ശനമന്ദിരത്തിന് തടി സമര്‍പ്പിച്ചു

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമം, ഹരിപ്പാട് ഏരിയ ഭക്തരുടെ സമര്‍പ്പണമായി പുതിയതായി പണികഴിപ്പിക്കുന്ന ദര്‍ശനമന്ദിരത്തിന് വേണ്ടിയുളള തടി ഇന്ന് (10-11-2023 വെളളിയാഴ്ച) 11 മണിയ്ക്ക് സമര്‍പ്പിച്ചു.

ഹരിപ്പാട് ബ്രാഞ്ച് ആശ്രമം ഹെഡ് സ്വാമി മധുരനാദന്‍ ജ്ഞാനതപസ്വിയും ഏരിയ ഭക്തരും ചേര്‍ന്നാണ് തടി സമര്‍പ്പിച്ചത്. ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത എല്ലാവര്‍ക്കും ദര്‍ശനം നല്‍കി.

നവംബര്‍ 2 ന് രാവിലെ 9.00 മണിക്ക് ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിതയുടെ മഹനീയ സാന്നിദ്ധ്യത്തില്‍ ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ദര്‍ശനമന്ദിരത്തിനുള്ള ശിലാസ്ഥാപനം നിര്‍വ്വഹിച്ചിരുന്നു.

Related Articles

Back to top button