IndiaKeralaLatestThiruvananthapuram

രാജ്യത്തെ ജിഎസ്ടി വരുമാനത്തില്‍ വന്‍ ഇടിവ്

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: രാജ്യത്തെ ജിഎസ്ടി വരുമാനത്തില്‍ വീണ്ടും ഇടിവ്. ജൂണില്‍ 90,917 കോടി രൂപ ലഭിച്ചത് ജൂലൈയില്‍ 87,422 കോടിയായി കുറഞ്ഞു. ഏപ്രിലില്‍ 32,172 കോടിയും മേയില്‍ 62,009 കോടിയും ആയിരുന്നു ജിഎസ്ടി വരുമാനം. ജൂണില്‍ ഇത് വീണ്ടും 90,917 കോടി രൂപയായി ഉയര്‍ന്നു, സ്വാഭാവികമായും ജൂലൈയില്‍ ജൂണിലെ വരുമാനത്തിന് മേല്‍ ജിഎസ്ടി വരവ് കേന്ദ്രം പ്രതീക്ഷിക്കുകയും ചെയ്തു.

ജൂലായിലെ 87,422 കോടി വരുമാനത്തില്‍ കേന്ദ്ര ജി.എസ്.ടി. 16,147 കോടിയും സംസ്ഥാന ജി.എസ്.ടി. 21,418 കോടിയും ഇന്റഗ്രേറ്റഡ് ജി.എസ്.ടി 42,592 കോടിയുമാണ്. ഉത്തരാഖണ്ഡ്, ഡല്‍ഹി, ഹരിയാന, ജാര്‍ഖണ്ഡ്, തമിഴ്‌നാട്, മഹാരാഷ്ട്ര, ജമ്മുകശ്മീര്‍ എന്നി സംസ്ഥാനങ്ങളില്‍ ജിഎസ്ടിയില്‍ വന്‍ ഇടിവ് സംഭവിച്ചു.

ജിഎസ്ടി ഇടിവിന്റെ പശ്ചാത്തലത്തില്‍ നികുതി പിരിവ് കര്‍ശനമാക്കുന്നത് ഉള്‍പ്പടെ ചര്‍ച്ച ചെയ്യാന്‍ ഉടന്‍ ജിഎസ്ടി കൗണ്‍സില്‍ വിളിക്കും എന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

Related Articles

Back to top button