KeralaLatest

സന്ന്യാസദീക്ഷാ വാർഷികം: പൊതുയോഗം നടന്നു

“Manju”

പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിലെ 38-ാം സന്ന്യാസദീക്ഷ വാർഷികാഘോഷത്തോടനുബന്ധിച്ച് ശാന്തിഗിരി രക്ഷാകര്‍തൃസമിതി തിരുവനന്തപുരം റൂറൽ ഏരിയയിലെ രക്ഷകർത്താക്കളുടെ പൊതുയോഗം സെപ്തംബര്‍ 29 വ്യാഴാഴ്ച നടന്നു. കമ്മ്യൂണിറ്റി ഡൈനിംഗ് ഹാളിൽ നടന്ന യോഗത്തിൽ സ്വാമി ഗുരുസവിധ് ജ്ഞാനതപസ്വിയുടെ മുഖ്യപ്രഭാഷണം നടത്തി. ശാന്തിഗിരി പരമ്പര മൊത്തം സന്ന്യാസി സംഘത്തിന്റെ രക്ഷകർത്താക്കളാണ് എന്ന വ്യക്തമായ ബോധം പരമ്പര മുഴുവൻ ഉണ്ടാക്കി എടുക്കണമെന്ന് സ്വാമി പറഞ്ഞു. ലോകത്തിന്റെ തന്നെ ഭരണ കർത്താക്കൾക്ക് ദിശാബോധം നൽകുന്നത് ശാന്തിഗിരിയിലെ സന്ന്യാസിമാരാകുന്ന കാലം വരും. സന്ന്യാസിയുടെ ത്യാഗത്തിന്റെയും കർമത്തിന്റെയും ഒരു ഭാഗം പങ്കുവയ്ക്കാൻ ഒക്ടോബർ 5 ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിലൂടെ ഗൃഹസ്ഥാശ്രമിക്ക് കഴിയും.
ആശ്രമം ആർട്ട്സ് & കൾച്ചർ ഡിപ്പാർട്ട്മെന്റ് അസിസ്റ്റന്റ് ജനറൽ മാനേജർ എം.പി.പ്രമോദ് ആമുഖ പ്രഭാഷണം നടത്തി. ജി.ജനാർദ്ദനമേനോൻ, വി.എൻ.ഗോപാലകൃഷ്ണൻ എ.രാധമ്മ, പി.ടി.സുഗതൻ എന്നിവർ സംസാരിച്ചു.

 

Related Articles

Back to top button