Uncategorized

ഐഎന്‍എസ് സുമേധയുടെ 9- ാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങി

“Manju”

ന്യൂഡല്‍ഹി: ഐഎന്‍എസ് സുമേധഇന്ത്യന്‍ നാവികസേനയുടെ ഭാഗമായിട്ട് ഇന്ന് ഒന്‍പത് വര്‍ഷം. 2011 മേയ് 21നാണ് കപ്പല്‍ ഗോവ ഷിപ്പ് യാര്‍ഡില്‍ നിന്നും നിര്‍മ്മാണം പൂര്‍ത്തിയാക്കി പുറത്തിറക്കുന്നത്. 2014 മാര്‍ച്ച്‌ 7 ന് കപ്പല്‍ കമ്മീഷന്‍ ചെയ്തത്. സുമേധയുടെ വാര്‍ഷികം വിപുലമായി ആഘോഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഈസ്റ്റേണ്‍ നേവല്‍ കമാന്‍ഡ് കഴിഞ്ഞദിവസം വ്യക്തമാക്കി.

ഇന്ത്യന്‍ തീര നിരീക്ഷണത്തിനായി ഉപയോഗിക്കുന്ന ഇന്ത്യന്‍ നിര്‍മ്മിത സരയു ക്ലാസ് കപ്പലാണ് സുമേധ. സമുദ്ര സുരക്ഷ, അതിര്‍ത്തി നിരീക്ഷണം, ദുരന്ത നിവാരണം എന്നീ പ്രവര്‍ത്തനങ്ങള്‍ക്കാണ് കപ്പല്‍ ഉപയോഗിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവ ആഘോഷങ്ങളുടെ ഭാഗമായി 2022 ആഗസ്റ്റ് 15-ന് ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയത് സുമേധയിലാണ്.

ബംഗ്ലാദേശില്‍ നടന്ന ആദ്യ അന്തരാഷ്‌ട്ര ഫ്‌ളീറ്റ് റിവ്യുവിലും, അബുദാബിയില്‍ നടന്ന നേവിഡക്‌സിലും ഐഎന്‍എസ് സുമേധയാണ് പ്രതിനിധീകരിച്ചത്. ഐഎന്‍എസ് സുമേധയിലെ 10 ഉദ്യോഗസ്ഥര്‍ക്കും, 135 നാവിക സേനാംഗങ്ങള്‍ക്കും ആശംസകള്‍ അറിയിക്കുന്നതായും ഈസ്റ്റേണ്‍ കമാന്‍ഡ് അറിയിച്ചു.

Related Articles

Back to top button