InternationalLatest

കുടിയേറ്റക്കാരെ അടച്ചാക്ഷേപിച്ച്‌ സുയേല ബ്രാവേര്‍മാന്‍

“Manju”

ലണ്ടന്‍ : ബ്രിട്ടണില്‍ ഏഷ്യന്‍ വംശജര്‍ക്കിടയില്‍ നടക്കുന്ന കലാപത്തിന് കാരണക്കാര്‍ പുതുതായി എത്തുന്ന കുടിയേറ്റക്കാരെന്ന് വിദേശകാര്യ മന്ത്രി സുയേല ബ്രാവേര്‍മാന്‍. ഇന്ത്യന്‍ വംശജയും ദീര്‍ഘകാലമായി പാര്‍ലമെന്റംഗവും മുന്‍ അറ്റോര്‍ണി ജനറലു മായിരുന്നു സുയേല. ഇതിനിടെ സ്വയം ഇന്ത്യന്‍ കുടിയേറ്റ കുടുംബത്തിന്റെ ഭാഗമായ സുയേലയുടെഏഷ്യാ വിരുദ്ധ പ്രസ്താവനയില്‍ ചര്‍ച്ച ചൂടുപിടിക്കുകയാണ്. ഇന്ത്യക്കാര്‍ അടക്കമുള്ളവരുടെ കുടിയേറ്റത്തെ എതിര്‍ക്കുന്നതിനെതിരെ നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.
ലെസ്റ്റര്‍ മേഖലയിലാണ് ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മത്സരത്തെ ചൊല്ലി അക്രമം കലാപ ത്തിലേയ്‌ക്ക് കടന്നത്. ഏഷ്യാകപ്പിലെ പാകിസ്താന്റെ വിജയത്തെ പാക് വംശജര്‍ അക്രമമാക്കി മാറ്റുകയായിരുന്നു. ലെസ്റ്ററിലെ വിവിധ പ്രദേശങ്ങളില്‍ ഇന്ത്യന്‍ ജനത ആക്രമിക്കപ്പെട്ടു. പാകിസ്താനികള്‍ക്ക് ഭൂരിപക്ഷമുള്ള മേഖലയിലെ ഇന്ത്യന്‍ പൗരന്മാരാണ് ആക്രമിക്കപ്പെട്ടത്. ഇന്ത്യന്‍ വംശജര്‍ക്ക് പരിക്കേല്‍ക്കുകയും വീടുകള്‍ക്കും വലിയതോതില്‍ നാശനഷ്ടവുമുണ്ടായത് ബ്രിട്ടണില്‍ വലിയ അസ്വസ്ഥതയാണ് ഉണ്ടാക്കിയതെന്ന് സുയേല ആരോപിച്ചു.
ഒരു രാജ്യത്ത് താമസിക്കുമ്ബോള്‍ ആ നാടിന്റെ നിയമസംവിധാനത്തെ അട്ടിമറിയ്‌ക്കാന്‍ ശ്രമിക്കുന്ന മറ്റ് രാജ്യക്കാരുടെ ഒരു നടപടിയും അംഗീകരിക്കാനാകില്ല, വലിയ തോതിലുള്ള കുടിയേറ്റവും അതുമൂലമുള്ള ജനസഖ്യാപെരുപ്പവുമാണ് സാമൂഹിക സ്പര്‍ദ്ധയ്‌ക്ക് കാരണം. ഇത്തരക്കാര്‍ക്ക് യുകെയില്‍ യാതൊരു സ്ഥാനവും ഇനി ഉണ്ടായിരിക്കില്ല. പുതിയ കുടിയേറ്റക്കാരെ സംബന്ധിച്ചും കാര്യമായി പുനര്‍വിചിന്തനം ആവശ്യമുണ്ടെന്നും ബ്രാവേര്‍മാന്‍ വ്യക്തമാക്കി.

Related Articles

Back to top button