KeralaLatest

ഗുരുവിനെ കാണുമ്പോള്‍ ഉള്ളില്‍ സ്‌നേഹവും ഭക്തിയും ഉണ്ടാവണം; രത്‌നഗിരി യൂണിറ്റില്‍ സത്സംഗം നടന്നു

“Manju”

പോത്തന്‍കോട്: ഉള്ളില്‍ സ്‌നേഹവും ഭക്തിയുമായിട്ടാണ് ഗുരുവിനെ കാണേണ്ടത്. ഒരു തെറ്റും കൂടാതെ കുഞ്ഞുങ്ങള്‍ക്ക് ഗുരു ആരാണെന്ന് കാണിച്ചു കൊടുക്കണമെന്ന് ശാന്തിഗിരി ഗുരുമഹിമ അഡ്മിനിട്രേഷന്‍ ഇന്‍ചാര്‍ജ് ജനനി വന്ദിത ജ്ഞാനതപസ്വിനി പറഞ്ഞു. പൂജിതപീഠം സമര്‍പ്പണാഘോഷവുമായി ബന്ധപ്പെട്ട് രത്‌നഗിരി യൂണിറ്റില്‍ ഇന്നലെ നടന്ന സത്സംഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ജനനി. വീടിന്റെ പശ്ചാത്തലത്തില്‍ സത്സംഗം നടക്കുമ്പോള്‍ എവിടെ നിന്നാണ് ആശയം തുടങ്ങുന്നതെന്ന് ഗുരു നമുക്ക് കാണിച്ചു തരികയാണ്. വിദ്യ അഭ്യസിക്കുന്നത് ഗുരുവിന്റെ കാരുണ്യത്തിലായിരക്കണമെന്ന് ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കണം. വിദ്യാഭ്യാസത്തിലൂടെ ഈ ലോകത്ത് എന്തുണ്ടാവണമെന്ന് ഗുരു ആഗ്രഹിക്കുന്നുവോ അത് ഉതകി വരുന്ന കുഞ്ഞുങ്ങളായി മാറണേയെന്നാണ് മാതാപിതാക്കള്‍ പ്രാര്‍ത്ഥിക്കുന്നത്. ജനനി പറഞ്ഞു. പിന്നീട് ഗുരുവിന്റെ സമ്മതത്തോടെ മാത്രമേ എന്തും ചെയ്യുമെന്ന് കുട്ടികള്‍ പഠിച്ചു തുടങ്ങുമെന്നും ജനനി പറഞ്ഞു.

ചടങ്ങില്‍ രാധമ്മ എ ,  ശ്യാംകുമാര്‍ എസ് തുടങ്ങിയവര്‍ സംസാരിച്ചു. സത്സംഗത്തിന് ശേഷം പ്രസാദ വിതരണവും ഭക്ഷണ വിരുന്നും നടന്നു.

Related Articles

Check Also
Close
Back to top button