KeralaLatest

ചിറയിറമ്പ് ഇമ്മാനുവേല്‍ മാര്‍ത്തോമ സഭയുടെ സില്‍വര്‍ ജൂബിലി സഹായ പദ്ധതി ഉദ്ഘാടനം ചെയ്തു.

“Manju”

മാരാമണ്‍ : ചിറയിറമ്പ് ഇമ്മാനുവേല്‍ മാര്‍ത്തോമ സഭയുടെ സില്‍വല്‍ ജൂബിലി സഹായ പദ്ധതി ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. അശരണരായവര്‍ക്ക് കൈത്താങ്ങാകുന്നതും, തന്നേപ്പോലെ തന്റെ അയല്‍ക്കാരനെ സ്നേഹിക്കുവാനും കഴിയുന്നത് ഈശ്വരപാതയാണെന്ന് സ്വാമി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. 25 പേര്‍ക്ക് തിമിര ശസ്ത്രക്രീയക്കുള്ള സഹായം, ചലനസംബന്ധമായ അസുഖങ്ങളുമായി ബുദ്ധിമുട്ടുന്നവര്‍ കിടപ്പുരോഗികള്‍ എന്നിവര്‍ക്കായി 25 വീല്‍ ചെയറുകള്‍, കൊറോണറി ബൈപാസ് സര്‍ജറി, കിഡ്ണി സംബന്ധമായ അസുഖമുള്ളവര്‍, ക്യാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്ക് 25000 രൂപവീതമുള്ള ധനസഹായ വിതരണം , കുമ്പനാട് മിഷൻ ആശുപത്രിയില്‍ 25 പേര്‍ക്ക് 10 ‍ഡയാലിസിസുകള്‍ വരെ സൗജന്യമായി ചെയ്യുന്നതിനുള്ള സഹായം എന്നിവയാണ് സില്‍വല്‍ ജൂബിലി സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യോഗത്തിന് ഇമ്മാനുവേല്‍ മാര്‍ത്തോമചര്‍ച്ച് വികാരി റവ. ഡോ. സാജു മാത്യു സ്വാഗതവും ആധ്യക്ഷ പ്രസംഗവും നടത്തി. കോഴഞ്ചേരി ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. പ്രതിഭ എസ്., ഡോ. തോമസ് മാത്യു മേലേത്ത്, ഡോ. ഷെയിൻ മാത്യു എന്നിവര്‍ ആശംസയര്‍പ്പിച്ചു. റ്റി.വി. ചെറിയാൻ പ്രാര്‍ത്ഥനാ ഗാനം ആലപിച്ച യോഗത്തിന് സെക്രട്ടറി ജോര്‍ജ് വര്‍ഗ്ഗീസ് നന്ദിയര്‍പ്പിച്ച് സംസാരിച്ചു.

 

Related Articles

Back to top button