IndiaInternationalLatest

ജോ ബൈഡന്‍ മാര്‍പാപ്പയുമായി കൂടി കാഴ്ച നടത്തും

“Manju”

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ജൂണ്‍ 15-ന് വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും. വാര്‍ത്താ ഏജന്‍സിയായ സിഎന്‍എയാണ് വത്തിക്കാന്‍ കൂരിയയെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ജൂണ്‍ 11-13 തീയതികളില്‍ യുകെയില്‍ നടക്കുന്ന ജി-7 സമ്മേളനം, ജൂണ്‍ 14-നു നടക്കുന്ന നാറ്റോ ഉച്ചകോടി, ജൂണ്‍ 15-നു നടക്കുന്ന യുഎസ്-യൂറോപ്യന്‍ യൂണിയന്‍ സമ്മേളനം എന്നിവയില്‍ പങ്കെടുക്കാനാണ് അമേരിക്കന്‍ പ്രസിഡന്‍റ് യൂറോപ്പിലെത്തുന്നത്.
ജോണ്‍ എഫ്. കെന്നഡിക്കു ശേഷം അമേരിക്കന്‍ പ്രസിഡന്റാകുന്ന കത്തോലിക്കനാണ് ബൈഡന്‍.

Related Articles

Back to top button