LatestThiruvananthapuram

‘വെള്ളം’ സിനിമയ്ക്ക് മൂന്നു അവാര്‍ഡുകള്‍

“Manju”

തിരുവനന്തപുരംകേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരത്തില്‍ ‘വെള്ളം’ സിനിമയ്ക്ക് ​ മൂന്ന്​ ബഹുമതികള്‍ കരസ്ഥമാക്കി. മികച്ച നടി, മികച്ച രണ്ടാമത്തെ ചിത്രം, മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായക അവാര്‍ഡ്​ എന്നിവയാണ്​ ‘വെള്ളം’ തേടിയെടുത്ത് . വെള്ളത്തിലെയും ആണും പെണ്ണും, വൂള്‍ഫ് എന്നിവയിലെയും മികച്ച പ്രകട​നത്തോടെയാണ്​ സംയുക്ത മേനോന്‍ മികച്ച നടിക്കുള്ള അവാര്‍ഡുകള്‍ നേടിയത്​. ജ്വാലാമുഖി എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി ലക്ഷ്മിയോടൊപ്പമാണ്​ സംയുക്ത മേനോന്‍ അവാര്‍ഡ്​ നേടിയത്​.

പ്രജേഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2021 ജനുവരിയില്‍ പുറത്തിറങ്ങിയ ചലചിത്രമാണ് വെള്ളം.ജിയോ ബേബി സംവിധാനം ചെയ്ത ദ് ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍ മികച്ച സിനിമയ്ക്കുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയത്​. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി ജിയോ ബേബിക്കും (ചിത്രം: ദ് ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍) ലഭിച്ചു. സിദ്ധാര്‍ഥ് ശിവയാണ് മികച്ച സംവിധായകന്‍ (ചിത്രം: എന്നിവര്‍). അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ പൃഥ്വിരാജും ബിജുമേനോനും മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ടു. ജ്വാലാമുഖി എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി ലക്ഷ്മിയും ആണും പെണ്ണും, വെള്ളം, വൂള്‍ഫ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് സംയുക്ത മേനോനും മികച്ച നടിക്കുള്ള അവാര്‍ഡുകള്‍ നേടി.

Related Articles

Back to top button