IndiaLatest

കേന്ദ്ര ജോലികൾക്ക് ഇനി പൊതു പരീക്ഷ

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി : കേ​​​​ന്ദ്ര​​​സ​​​​ര്‍​​​​ക്കാ​​​​ര്‍ പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ബാ​​​​ങ്ക് ജോ​​​​ലി​​​​ക​​​​ള്‍​​​​ക്കാ​​​​യി പൊ​​​​തു യോ​​​​ഗ്യ​​​​താ പ​​​​രീ​​​​ക്ഷ (സി​​​​ഇ​​​​ടി) ന​​​​ട​​​​ത്താ​​​​ന്‍ ദേ​​​ശീ​​​യ റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് ഏ​​​​ജ​​​​ന്‍​​​​സി (എ​​​​ന്‍​​​​ആ​​​​ര്‍​​​​എ) രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​ന്‍ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​സ​​​​ഭാ യോ​​​​ഗം അം​​​​ഗീ​​​​കാ​​​​രം ന​​​​ല്‍​​​​കി. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയുള്ള പരീക്ഷയ്ക്ക് രാജ്യത്തെ എല്ലാ ജില്ലയിലും കേന്ദ്രമുണ്ടാവും. മലയാളം ഉള്‍പ്പെടെ 12 ഭാഷകളില്‍ പരീക്ഷയെഴുതാം.

വി​​​​വി​​​​ധ സ​​​​ര്‍​​​​ക്കാ​​​​ര്‍ ജോ​​​​ലി​​​​ക​​​​ള്‍​​​​ക്കാ​​​​യി ഉ​​​​ദ്യോ​​​​ഗാ​​​​ര്‍​​​​ഥി​​​​ക​​​​ള്‍ വ്യ​​​​ത്യ​​​​സ്ത പ​​​​രീ​​​​ക്ഷ​​​​ക​​​​ള്‍ അ​​​​ഭി​​​​മു​​​​ഖീ​​​​ക​​​​രി​​​​ക്കേ​​​​ണ്ടി വ​​​​രു​​​​ന്നത് ഒഴി​​​​വാ​​​​ക്കാ​​​​നാ​​​​ണ് പൊ​​​​തുയോ​​​​ഗ്യ​​​​താ പ​​​​രീ​​​​ക്ഷ​​​യു​​​ടെ ന​​​​ട​​​​ത്തി​​​​പ്പി​​​​നാ​​​​യി ദേ​​​​ശീ​​​​യ റി​​​​ക്രൂ​​​​ട്ടിം​​​​ഗ് ഏ​​​​ജ​​​​ന്‍​​​​സി രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് കേ​​​ന്ദ്രം വ്യ​​​​ക്ത​​​​മാ​​​​ക്കി. എ​​​ന്‍​​​ആ​​​ര്‍​​​എ യു​​​​വാ​​​​ക്ക​​​​ള്‍​​​​ക്ക് ഏ​​​​റെ പ്ര​​​​യോ​​​​ജ​​​​ന​​​​പ്ര​​​​ദ​​​​വും സു​​​​താ​​​​ര്യ​​​​ത ഉ​​​​റ​​​​പ്പു വ​​​​രു​​​​ത്തു​​​​ന്ന​​​​തു​​​​മാ​​​​ണെ​​​ന്ന് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി പ​​​​റ​​​​ഞ്ഞു.

ഗ്രൂപ്പ് ബി, സി (സാങ്കേതിക ഇതര) തസ്തികളിലേക്കുള്ള പ്രാഥമിക പരീക്ഷയാണ് എന്‍ആര്‍എ നടത്തുക. പരീക്ഷാഫലത്തിന് 3 വര്‍ഷത്തെ പ്രാബല്യമുണ്ടാവും. ഒരാള്‍ക്ക് ഈ 3 വര്‍ഷത്തിനിടെതന്നെ പല തവണ പരീക്ഷയെഴുതാം (അനുവദനീയ പ്രായപരിധിക്കുള്ളില്‍ എത്ര തവണയും സിഇടി എഴുതാം). ഏറ്റവും മികച്ച ഫലമാവും പരിഗണിക്കുക. ബിരുദം, പ്ലസ് ടു, പത്താം ക്ലാസ് യോഗ്യതകളുള്ളവര്‍ക്ക് വെവ്വേറെയാവും പരീക്ഷ.

സ്റ്റാഫ് സെലക്‌ഷന്‍ കമ്മിഷന്‍ (എസ്‌എസ്‌സി), റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്സനേല്‍ സിലക്‌ഷന്‍ (ഐബിപിഎസ്) എന്നിവയ്ക്കുവേണ്ടിയാവും എന്‍ആര്‍എ പ്രാഥമിക പരീക്ഷകള്‍ നടത്തുക. ക്രമേണ കേന്ദ്ര സര്‍ക്കാരിന്റെ മറ്റ് റിക്രൂട്ട്മെന്റ് ഏജന്‍സികളെയും സിഇടിയില്‍ ഉള്‍പ്പെടുത്തും.

സംസ്ഥാനങ്ങള്‍ക്കും പൊതു, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സേവനം ലഭ്യമാക്കും. പൊതു പാഠ്യക്രമത്തിന്റെ അടിസ്ഥാനത്തില്‍ പരീക്ഷ നടത്തി, ചുരുക്കപ്പട്ടിക എന്‍ആര്‍എ നല്‍കും. യോഗ്യരായ ഉദ്യോഗാര്‍ഥികളെ അതത് റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ ആവശ്യാനുസരണം അടുത്ത പരീക്ഷകള്‍ക്കു ക്ഷണിക്കും. അവയുടെ അടിസ്ഥാനത്തിലാവും തുടര്‍നടപടികള്‍.

Related Articles

Back to top button