കണ്ണൂര്‍ : ഒരു അപൂര്‍വ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന അഫ്രക്കും സഹോദരന് മുഹമ്മദിനും സഹായവുമായി നിരവധി പേരാണ് രംഗത്തെത്തിയത്. മുഹമ്മദിന്റെ ചികിത്സക്ക് 18 കോടി രൂപയാണ് ആവശ്യം. വാര്‍ത്ത പുറം ലോകം അറിഞ്ഞതോടെ ഇവര്‍ക്ക് വിവിധ കോണുകളില്‍ നിന്ന് ഇവര്‍ക്ക് സാഹയങ്ങളുടെ പ്രവാഹമായിരുന്നു.
ഇപ്പോഴിതാ മുഹമ്മദിനെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി സിനിമാ താരങ്ങളും രംഗത്തെത്തിയിരിക്കുകയാണ്. സണ്ണി വെയിന്‍, ദുല്‍ഖര്‍,ഗിന്നസ് പക്രു,ആസിഫലി തുടങ്ങി അനവധി താരങ്ങള്‍ മുഹമ്മദിന് വേണ്ടി സമൂഹമാധ്യമത്തിലൂടെ അഭ്യര്‍ത്ഥന ഇപ്പോള്‍ നടത്തിയിരിക്കുകയാണ്.