IndiaKeralaLatest

തിരുവനന്തപുരത്ത് ബ്ലാക്ക്‌ ഫംഗസ്‌ ബാധിച്ച്‌ അധ്യാപിക മരിച്ചു

“Manju”

തിരുവനന്തപുരം: കോവിഡിനു ശേഷം ബ്ലാക്ക്‌ ഫംഗസ്‌ (മ്യൂക്കോര്‍ മൈക്കോസിസ്‌) ബാധിച്ച്‌ സ്‌കൂള്‍ അധ്യാപിക മരിച്ചു. മല്ലപ്പള്ളി മുക്കൂര്‍ പുന്നമണ്ണില്‍ പ്രദീപ്‌ കുമാറിന്റെ ഭാര്യയും കന്യാകുമാരി സി.എം.ഐ. ക്രൈസ്‌റ്റ്‌ സെന്‍ട്രല്‍ സ്‌കൂള്‍ അധ്യാപികയുമായ അനീഷയാ(32)ണു മരിച്ചത്‌.
തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ഇന്നലെ വൈകിട്ടായിരുന്നു മരണം. സംസ്‌കാരം ഇന്നു കോവിഡ്‌ മാനദണ്ഡം പാലിച്ച്‌ വീട്ടുവളപ്പില്‍ നടത്തും.ഇതേ സ്‌കൂളിലെ അക്കൗണ്ടന്റായ പ്രദീപും അനീഷയും കന്യാകുമാരിയിലായിരുന്നു താമസം. കഴിഞ്ഞ ഏഴിനു ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട അനീഷയ്‌ക്കു പരിശോധനയില്‍ കോവിഡ്‌ സ്‌ഥിരീകരിച്ചു. ഇരുവരും ഹോം ക്വാറൈന്റനിലിരിക്കെ ശ്വാസംമുട്ടല്‍ കൂടിയതോടെ അനീഷയെ നാഗര്‍കോവില്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലാക്കി.
12-നു കോവിഡ്‌ നെഗറ്റീവായി വീട്ടിലേക്കു പോകുന്നതിനിടെ അനീഷയ്‌ക്ക്‌ അസ്വസ്‌ഥത തുടങ്ങി. രാത്രിയോടെ രണ്ടു കണ്ണിനും വേദന അസഹ്യമായതോടെ വീണ്ടും നാഗര്‍കോവില്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെത്തിച്ചു. 16-നാണു ബ്ലാക്ക്‌ ഫംഗസ്‌ ബാധയാണെന്നു തിരിച്ചറിഞ്ഞത്‌. ഇതിനുള്ള കുത്തിവയ്‌പ്‌ മരുന്നു തമിഴ്‌നാട്ടിലും കേരളത്തിലും അനേ്വഷിച്ചെങ്കിലും കിട്ടിയില്ല. 18-നു വൈകിട്ട്‌ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ആരോഗ്യനില ക്രമേണ വഷളായി.

Related Articles

Back to top button