InternationalLatest

ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്ത 17 കൊല്ലപ്പെട്ടു

“Manju”

ടെഹ്‌റാന്‍ : ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരെ കൊന്നൊടുക്കി പോലീസ്. മഹ്‌സ അമിനി എന്ന 22 കാരിയുടെ ക്രൂരമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ നിരത്തിലിറങ്ങുന്നവരെയാണ് സുരക്ഷാ സേന അതിക്രൂരമായി കൊലപ്പെടുത്തുന്നത്. അഫ്ഗാനില്‍ താലിബാന്‍ ഭീകരര്‍ ഭരണത്തിലേറിയ കാലത്ത് അവിടെ നിന്ന് രക്ഷപ്പെട്ടുവന്ന പെണ്‍കുട്ടിയെയും പോലീസ് നിഷ്ഠൂരമായി കൊലപ്പെടുത്തി.
അഫ്ഗാനില്‍ താലിബാന്‍ ഭീകരര്‍ ഭരണത്തിലേറിയ കാലത്ത് അവിടെ നിന്ന് രക്ഷപ്പെട്ടുവന്ന പെണ്‍കുട്ടിയെയും പോലീസ് നിഷ്ഠൂരമായി കൊലപ്പെടുത്തി. സേതാരെ താജിക് എന്ന 17 കാരിയാണ് കൊല്ലപ്പെട്ടത്. മഹ്‌സ അമിനിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ചുകൊണ്ട് ഈ പെണ്‍കുട്ടിയും മുന്‍നിരയിലുണ്ടായിരുന്നു. സ്‌കൂളുകളിലും തെരുവിലും പ്രതിഷേധിച്ച കുട്ടികള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ട സുരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങളെ ഇറാനിലെ ചില്‍ഡ്രന്‍സ് റൈറ്റ്സ് പ്രൊട്ടക്ഷന്‍ സൊസൈറ്റി അപലപിച്ചു.
ഇതുവരെ നടന്ന അക്രമങ്ങളില്‍ 28 ഓളം കുട്ടികള്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതില്‍ കൂടുതലും സിസ്റ്റാന്‍-ബലൂചിസ്താന്‍ പ്രവിശ്യയിലാണ് ഉണ്ടായിരിക്കുന്നത്. കൊലപ്പെടുത്തിയ ശേഷം മുഖം വികൃതമാക്കിയ നിലയിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കുടുംബങ്ങള്‍ക്ക് തിരികെ നല്‍കുന്നത്. പുറത്തുപറയരുതെന്നും ഭീഷണിയുണ്ട്.
യുവതികളെയും കൗമാരക്കാരായ പെണ്‍കുട്ടികളെയും കേന്ദ്രീകരിച്ചാണ് അതിക്രമം. അറസ്റ്റിലായ കുട്ടികളില്‍ ചിലരെ മയക്കുമരുന്ന് കേസിലെ കുറ്റവാളികള്‍ക്കുള്ള തടങ്കല്‍ കേന്ദ്രങ്ങളി ല്‍ പാര്‍പ്പിച്ചിരിക്കുന്നത് എന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു.

Related Articles

Back to top button