KeralaLatest

പ്രകൃതി വൈവിദ്ധ്യങ്ങളുടെ പാഠപുസ്തകം – സാമുവല്‍ മാര്‍ ഐറേനിയോസ്

“Manju”

പത്തനംതിട്ട : വിവിധ മത ജാതി വര്‍ണ്ണ വര്‍ഗ്ഗങ്ങള്‍ ജീവിക്കുന്ന സമൂഹം പോലെ വൈവിദ്ധ്യം നിറഞ്ഞതാണ് പ്രകൃതിയും. വൈവിദ്ധ്യങ്ങളുടെ പാഠപുസ്തകമാണ് അത്. ഓരോചെടിയേയും പരിപാലിച്ച് വളര്‍ത്തുന്നത് നമ്മള്‍ മക്കളെ വളര്‍ത്തുന്നതുപോലെയാണ്. ഓരോ തരുലതാദികളും പ്രകൃതിയ്ക്ക് വളരെപ്രീയപ്പെട്ടതാണ് എന്നും മലങ്കര സുറിയാനി സഭ ബിഷപ്പ് ഡോ.സാമുവല്‍ മാര്‍ ഐറേനിയോസ്. കോന്നി മാമൂട്ടില്‍ പുതുതായി ആരംഭിച്ച സന്തോഷം ഗാര്‍ഡന്റെ ഉദ്ഘാടനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂജയ്ക്ക് സമര്‍പ്പിക്കുന്ന പൂവ് പുഷ്പിക്കുവാൻ ഒരു ചെടി എടുക്കുന്ന വളര്‍ച്ചയുടെ കാലയളവ് ഒരുപിഞ്ചു കുഞ്ഞ് വളര്‍ന്നുവരുന്നതുപോലെ പരിശുദ്ധമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ച ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനപസ്വി പറഞ്ഞു. സഹോദരബന്ധത്തേക്കാളും വിലമതക്കുന്ന ബന്ധം ശാന്തിഗിരിയുമായുണ്ടെന്ന് ഉദ്ഘാടനത്തില്‍ പങ്കെടുത്ത് സംസാരിച്ച പത്തനംതിട്ട ജുമാ മസ്ജിദ് ചീഫ് ഇമാം എ.അബ്ദുല്‍ ഷുക്കൂര്‍ മൗലവി അല്‍കാസിമി പറഞ്ഞു. ചടങ്ങില്‍ പത്തനംതിട്ട ശബരി ബാലികാ സദനം മാനേജര്‍ കെ.ജി. പ്രസന്നകുമാര്‍, ഇ.എം.എസ്. ചാരിറ്റബിള്‍ ട്രസ്റ്റ് പ്രതിനിധി ശ്യാംലാല്‍ എന്നിവര്‍ക്ക് ധനസഹായം നല്‍കി.

Related Articles

Back to top button