India

ഗുജറാത്തില്‍ 15,670 കോടി രൂപയുടെ പദ്ധതികള്‍ പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

“Manju”

ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നും നാളെയുമായി ഗുജറാത്ത് സന്ദര്‍ശിക്കും. രാവിലെ മഹാത്മാ മന്ദിര്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററില്‍ പ്രധാനമന്ത്രി ഡിഫ്‌എക്‌സ്‌പോ 22, ഉച്ചയ്ക്ക് 12 മണിയോടെ അദാലാജില്‍ മിഷന്‍ സ്‌കൂള്‍ ഓഫ് എക്‌സലന്‍സ് എന്നിവ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

15,670 കോടിയോളം രൂപയുടെ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കും. രാജ്‌കോട്ടില്‍ നടക്കുന്ന നൂതന നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും. നാളെ രാവിലെ കെവാഡിയയില്‍ പ്രധാനമന്ത്രി മിഷന്‍ ലൈഫിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഉച്ചയ്ക്ക് 12 മണിക്ക് കെവാഡിയയില്‍ നടക്കുന്ന മിഷന്‍ മേധാവികളുടെ പത്താമത് സമ്മേളനത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. തുടര്‍ന്ന്, ഉച്ചകഴിഞ്ഞ് 3:45 ന് വ്യാരയില്‍ അദ്ദേഹം വിവിധ വികസന സംരംഭങ്ങള്‍ക്ക് തറക്കല്ലിടും.

ഉച്ചകഴിഞ്ഞ് ജുനഗഡില്‍ വിവിധ വികസന പദ്ധതികള്‍ക്ക് അദ്ദേഹം ശിലാസ്ഥാപനം നടത്തും. അതിനുശേഷം, വൈകുന്നേരം 6 മണിയോടെ, ഇന്ത്യ അര്‍ബന്‍ ഹൗസിംഗ് കോണ്‍ക്ലേവ് 2022 ഉദ്ഘാടനം ചെന്ന പ്രധാനമന്ത്രി രാജ്‌കോട്ടില്‍ പ്രധാനപ്പെട്ട വിവിധ പദ്ധതികളുടെ സമര്‍പ്പണവും തറക്കല്ലിടലും നടത്തും.

Related Articles

Back to top button