IndiaLatest

‘ഓ​ള്​’ ഓ​ടി​ച്ച്‌​ നാജി നൗഷി  ഖ​ത്ത​റി​​ലേ​ക്ക്…

25000 കി.മി. വണ്ടിയോടിച്ച് ഖത്തറിലെത്തി ലോ​ക​ക​പ്പ്​ കാ​ണും

“Manju”

പെ​രി​ന്ത​ല്‍​മ​ണ്ണ: കാ​ല്‍​പ​ന്തി​നെ നെ​ഞ്ചേ​റ്റി​യ നാ​ടി​ന്റെ മു​ഴു​വ​ന്‍ ആ​ശീ​ര്‍​വാ​ദ​മേ​റ്റു​വാ​ങ്ങി ‘ഓ​ള്’ പ​ന്തു​ക​ളി കാ​ണാ​നാ​യി മ​ഹീ​ന്ദ്ര ജീ​പ്പോ​ടി​ച്ച്‌ ഖ​ത്ത​റി​ലേ​ക്ക് പു​റ​പ്പെ​ടു​ക​യാ​ണ്. മാ​ഹി സ്വ​ദേ​ശി​നി നാ​ജി നൗ​ഷി യാ​ത്ര​ക്ക് മു​മ്പാ​യി ബു​ധ​നാ​ഴ്ച പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലും എ​ത്തി. ഫു​ട്ബാ​ള്‍ പ്രേ​മി​ക​ളും നാ​ട്ടു​കാ​രും പെ​രി​ന്ത​ല്‍​മ​ണ്ണ ‘ടീ​ടൈം’ കോ​ഫി​ഷോ​പ്പി​ല്‍ ഇ​വ​ര്‍​ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്‍​കി. ‘ഓ​ള്’ എ​ന്നാ​ണ് യാ​ത്ര ചെ​യ്യു​ന്ന മ​ഹീ​ന്ദ്ര ജീ​പ്പി​നി​ട്ട പേ​ര്. യാ​ത്ര​ക്കാ​യി വാ​ങ്ങി​യ പു​തി​യ വാ​ഹ​നം ഇ​തി​നാ​യി ഒ​രു​ക്കി​യെ​ടു​ത്ത​താ​ണ്. ക​ണ്ണൂ​രി​ല്‍​നി​ന്ന് ഏ​താ​നും ദി​വ​സം മു​മ്ബ് മ​ന്ത്രി ആ​ന്റ​ണി രാ​ജു യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​താ​ണ്. ശേ​ഷം കോ​ഴി​ക്കോ​ടും മ​ല​പ്പു​റ​വു​മ​ട​ക്കം ഫു​ട്ബാ​ള്‍ ത​ട്ട​ക​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചാ​ണ് നാ​ജി നൗ​ഷി പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ​ത്തി​യ​ത്. യാ​ത്ര ച​ല​ച്ചി​ത്ര​താ​രം സൃ​ന്ദ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.
10 ദി​വ​സം​കൊ​ണ്ട് മും​ബൈ​യി​ല്‍ എ​ത്തി പി​ന്നീ​ട് ക​പ്പ​ല്‍ മാ​ര്‍​ഗം ഒ​മാ​ന്‍, യു.​എ.​ഇ, ബ​ഹ്റൈ​ന്‍, കു​വൈ​ത്ത്, സൗ​ദി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ യാ​ത്ര ചെ​യ്ത ശേ​ഷ​മാ​ണ് ഡി​സം​ബ​ര്‍ പ​ത്തോ​ടെ ഖ​ത്ത​റി​ലെ​ത്തു​ക. ഏ​ക​ദേ​ശം 25,000 കി​ലോ​മീ​റ്റ​ര്‍ വ​ണ്ടി​യോ​ടി​ച്ച്‌ യാ​ത്ര ചെ​യ്യേ​ണ്ടി​വ​രും. ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ല്‍ ഇ​ന്ത്യ​യി​ല്ലെ​ന്ന സ​ങ്ക​ട​ത്തോ​ടെ ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത മ​ഹീ​ന്ദ്ര ജീ​പ്പ് ഓ​ടി​ച്ചാ​ണ് നാ​ജി നൗ​ഷി പു​റ​പ്പെ​ടു​ന്ന​ത്. സ്പോ​ണ്‍​സ​ര്‍​മാ​രു​ടെ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വു​മു​ണ്ട്. വാ​ഹ​ന​ത്തി​ന് മു​ക​ളി​ല്‍ ഓ​ട്ടോ​മാ​റ്റി​ക് അ​റേ​ഞ്ച്ഡ് ടെ​ന്റാ​ണ്. എ​വി​ടെ​യും വാ​ഹ​നം നി​ര്‍​ത്തി മു​ക​ളി​ല്‍ കി​ട​ന്നു​റ​ങ്ങാം. ഇ​ത്ത​വ​ണ അ​ര്‍​ജ​ന്റീ​ന ക​പ്പ് നേ​ടു​മെ​ന്ന പ്ര​ത്യാ​ശ​യും നാ​ജി നൗ​ഷി പ്ര​ക​ടി​പ്പി​ച്ചു. യാ​ത്ര ഹ​ര​മാ​ണ്, ഈ ​യാ​ത്ര പ്ര​ത്യേ​കി​ച്ചും, നാ​ലു സ്ഥാ​പ​ന​ങ്ങ​ളു​ടെ പി​ന്തു​ണ ല​ഭി​ച്ച​തോ​ടെ​യാ​ണ് ഖ​ത്ത​ര്‍ യാ​ത്ര​യെ​ന്ന ആ​ശ​യം ഉ​ദി​ക്കു​ന്ന​തെ​ന്ന് പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ​ത്തി​യ നാ​ജി നൗ​ഷി പ​റ​ഞ്ഞു.

Related Articles

Back to top button