IndiaLatest

സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു

“Manju”

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. അപ്പര്‍ സിയാങ് ജില്ലയിലെ സിംഗിംഗ് ഗ്രാമത്തിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. രാവിലെ 10.43 നാണ് അപകടമുണ്ടായത്. റോഡ് മാര്‍ഗം ഈ പ്രദേശത്തേക്ക് യാത്ര ചെയ്യാന്‍ കഴിയില്ല. രക്ഷാ പ്രവര്‍ത്തനം ദുഷ്കരമാണ്.

മോശം കാലാവസ്ഥയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടസ്ഥലത്തേക്ക് എത്താന്‍ റോഡ് സൗകര്യം ഇല്ലാത്തത് തടസമാണെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അരുണാചല്‍ പ്രദേശ് പൊലീസ് പറഞ്ഞു.

Related Articles

Back to top button