Latest

യൂറോപ്യൻ യൂണിയനിലേയ്‌ക്ക് മടങ്ങാൻ സമ്മർദ്ദവുമായി ബ്രിട്ടണിൽ പ്രകടനം

“Manju”

ലണ്ടൻ: സാമ്പത്തിക നയങ്ങളുടെ പേരിലെ ബ്രിട്ടണിലെ പ്രതിസന്ധി മുതലാക്കാൻ യൂറോ പ്യൻ യൂണിയൻ അനുകൂലികൾ. ലിസ് ട്രസിന്റെ രാജി സാമ്പത്തിക നില മെച്ചപ്പെടുത്താൻ ആകാത്തതിനാലാണെന്ന് വന്നതോടെയാണ് ബ്രക്‌സിറ്റ് തീരുമാനം അബദ്ധമാണെന്ന വാദം മുറുകുന്നത്. യൂറോപ്യൻ യൂണിയന്റെ പതാകകളുമായിട്ടാണ് പ്രകടനം നടന്നത്. തങ്ങൾക്ക് നക്ഷത്ര ചിഹ്നം തിരികെ തരൂ എന്നാണ് പ്രകടനക്കാർ വിളിച്ചത്.

സെൻട്രൽ ലണ്ടനിൽ ബിഗ്‌ബെൻ ടവർ പരിസരത്തു നിന്നും പാർലമെന്റ് സ്വകയറിലേ യ്‌ക്കാണ് റാലി നടന്നത്. രണ്ടു തവണ അധികാരത്തിലിരുന്ന് ബോറിസ് ജോൺസൻ നടത്തിയ ശക്തമായ നീക്കമാണ് ബ്രക്‌സിറ്റിന് വഴിവെച്ചത്. സ്വതന്ത്ര്യ സാമ്പത്തിക-വാണിജ്യ വ്യവസ്ഥ എന്ന നിലയിൽ ഒറ്റയ്‌ക്ക് നിൽക്കാനാണ് ബ്രിട്ടൻ പിന്മാറിയത്. 28 രാജ്യങ്ങൾ അടങ്ങിയ യൂറോപ്യൻ യൂണിയനിൽ നിന്നാണ് പിന്മാറിക്കൊണ്ട് ചരിത്രപരമായ തീരുമാനം ബ്രിട്ടീഷ് ജനത എടുത്തത്.

ബ്രിട്ടന്റെ സാമ്പത്തിക വാണിജ്യ മുന്നേറ്റത്തിൽ പല യൂറോപ്യൻ രാജ്യങ്ങളും പലപ്പോഴും പങ്കാളിയായല്ല പ്രവർത്തിച്ചിരുന്നത്. ബ്രിട്ടന്റെ പങ്കുപറ്റി ജീവിക്കുകയായിരുന്നുവെന്ന ആരോപണം നിരന്തരം ഉന്നയിച്ചുകൊണ്ടാണ് ബോറിസ് ജോൺസൻ ബ്രക്‌സിറ്റിനായി വാദിച്ചത്. ഏഷ്യൻ വംശജർ ബ്രിട്ടണിൽ ഉണ്ടാക്കുന്ന നേട്ടത്തിന്റെ പത്തിലൊരു അംശം പോലും യൂറോപ്യൻ ജനതയുണ്ടാക്കാറില്ലെന്നതും പ്രചാരണ ആയുധമായി. ബ്രക്‌സിറ്റ് തീരുമാനത്തിന് ഇന്ത്യ, പാകിസ്താൻ, ശ്രീലങ്കൻ വംശജരുടെ വൻ പിന്തുണയും ലഭിച്ചിരുന്നു. ഏഷ്യൻ വംശജരുടെ വോട്ടുകളാണ് ബോറിസ് ജോൺസന് കരുത്തായത്.

സ്വജനപക്ഷപാതമെന്നും ഔദ്യോഗിക പദവി ദുരുപയോഗവും റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ബ്രിട്ടന്റെ നിലപാടിൽ അവ്യക്തതയുമാണ് ജോൺസന്റെ പടിയിറക്കത്തിന് കാരണം. ലൈംഗിക അപവാദത്തിൽപ്പെട്ട ക്രിസ്റ്റഫർ പിഞ്ചറിനെ കൂടെ നിർത്തിയെന്ന പേരിലുള്ള ആരോപണത്തെ ജോൺസൻ നിഷേധിക്കാതിരുന്നതോടെയാണ് പ്രധാനമന്ത്രി പദം നഷ്ട മായത്. ചീഫ് വിപ്പായിരുന്ന പിഞ്ചറിനെ പാർട്ടി പുറത്താക്കുകയും ചെയ്തു.

ബോറിസ് ജോൺസൻ വീണ്ടും അധികാരത്തിലേയ്‌ക്ക് എത്തുന്നു എന്ന തോന്നലാണ് നിലവിൽ ബ്രിട്ടണിലുള്ള യൂറോപ്യൻ വംശജരെ അസ്വസ്ഥമാക്കുന്നത്. ഈ തീരുമാനം വിഡ്ഢിത്തമാണെന്നാണ് പ്രകടനക്കാർ വാദിക്കുന്നത്. ബ്രിട്ടന് തന്നെ ആഗോള തലത്തിൽ നാണക്കേടുണ്ടാക്കിയതാണ് ബ്രക്‌സിറ്റ് തീരുമാനമെന്നും അവർ ആവർത്തിച്ചു. ഇതിനിടെ ബോറിസ് ജോൺസൻ തിരികെ വരട്ടെയെന്നും അതോടെ ടോറി പാർട്ടി എന്നന്നേയ്‌ക്കുമായി അവസാനിക്കുമെന്ന പരിഹാസവും പ്രകടനക്കാർ മുഴക്കി.

Related Articles

Back to top button