IndiaKeralaLatest

വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാസ്ക് വേണ്ട; ഇളവ്

“Manju”

 

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ രണ്ട് ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ മാസ്ക് ധരിക്കേണ്ട. യുഎസ് സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷനാണ് ഈ നിര്‍ദേശം പുറത്തിറക്കിയത്. സാമൂഹിക അകലം പാലിക്കുന്നതിലും ഇളവുണ്ട്.

കോവിഡിന് എതിരായ അമേരിക്കയുടെ പോരാട്ടത്തിലെ നിര്‍ണായക മുഹൂര്‍ത്തമാണിതെന്നും മാസ്ക് ഒഴിവാക്കി ചിരിയിലൂടെ അഭിവാദനം ചെയ്യാനുള്ള അമേരിക്കകാരുടെ അവകാശം വീണ്ടെടുത്തുവെന്നും പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു.

വാക്സിന്‍ രണ്ട് ഡോസും ഇതുവരെ സ്വീകരിക്കാത്തവര്‍ മാസ്ക് ധരിക്കുന്നത് തുടരണം. കോവിഡ് പ്രതിസന്ധിയില്‍ നിര്‍ത്തിവച്ചത് എല്ലാം പുനരാരംഭിക്കാം. എങ്കിലും പ്രശ്നം പൂര്‍ണമായും പരിഹരിക്കുന്നത് വരെ സ്വയം സുരക്ഷ തുടരണമെന്നും ബൈഡന്‍ പറഞ്ഞു. 65 വയസില്‍ താഴെയുള്ള എല്ലാവരും ഇതുവരെയും വാക്സിന്‍ പൂര്‍ണമായും സ്വീകരിച്ചിട്ടില്ലെന്ന് ബൈഡന്‍ ഓര്‍മിപ്പിച്ചു.

Related Articles

Back to top button