InternationalLatest

സുഡാനില്‍ ഗോത്രവര്‍ഗങ്ങള്‍ തമ്മില്‍ കലാപം: 220 പേര്‍ കൊല്ലപ്പെട്ടു

“Manju”

ക​​യ്റോ: തെ​​ക്ക​​ന്‍ സു​​ഡാ​​നി​​ല്‍ ഗോ​​ത്ര​​വി​​ഭാ​​ഗ​​ങ്ങ​​ള്‍ ത​​മ്മി​​ലു​​ണ്ടാ​​യ ക​​ലാ​​പ​​ത്തി​​ല്‍ കൊ​​ല്ല​​പ്പെ​​ട്ട​​വ​​രു​​ടെ എ​​ണ്ണം 220 ആ​​യി.
ബു​​ധ​​നാ​​ഴ്ച​​യാ​​ണു ക​​ലാ​​പം ആ​​രം​​ഭി​​ച്ച​​ത്. രാ​​ജ്യ​​ത്ത് അ​​ടു​​ത്ത​​കാ​​ല​​ത്തു​​ണ്ടാ​​യ ഏ​​റ്റ​​വും രൂ​​ക്ഷ​​മാ​​യ ഗോ​​ത്ര​​ക​​ലാ​​പ​​മാ​​ണി​​ത്.

എ​​ത്യോ​​പ്യ, സൗ​​ത്ത് സു​​ഡാ​​ന്‍ രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി അ​​തി​​ര്‍​​ത്തി പ​​ങ്കി​​ടു​​ന്ന ബ്ലൂ ​​നൈ​​ല്‍ പ്ര​​വി​​ശ്യ​​യി​​ലാ​​ണു ക​​ലാ​​പം പൊ​​ട്ടി​​പ്പു​​റ​​പ്പെ​​ട്ട​​ത്. ഹോ​​സ, ബെ​​ര്‍​​ട്ട വി​​ഭാ​​ഗ​​ങ്ങ​​ളാ​​ണ് ഭൂ​​മി​​ത​​ര്‍​​ക്ക​​ത്തി​​ന്‍റെ പേ​​രി​​ല്‍ ഏ​​റ്റു​​മു​​ട്ട​​ിയത്. ശ​​നി​​യാ​​ഴ്ച രാ​​ത്രി​​വ​​രെ 220 പേ​​ര്‍ കൊ​​ല്ല​​പ്പെ​​ട്ടു. ക​​ലാ​​പം രൂ​​ക്ഷ​​മാ​​യ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലേ​​ക്കു മെ​​ഡി​​ക്ക​​ല്‍ സം​​ഘ​​ത്തി​​ന് എ​​ത്തി​​ച്ചേ​​രാ​​ന്‍ സാ​​ധി​​ക്കാ​​ത്ത​​തി​​നാ​​ല്‍ മ​​ര​​ണ​​സം​​ഖ്യ ഇ​​നി​​യും ഉ​​യ​​ര്‍​​ന്നേ​​ക്കാം. സം​​ഘ​​ര്‍​​ഷ​​ബാ​​ധി​​ത പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ അ​​നേ​​കം വീ​​ടു​​ക​​ള്‍ അ​​ഗ്നി​​ക്കി​​ര​​യാ​​യി.

റു​​സ്യാ​​രി​​സ് ന​​ഗ​​ര​​ത്തി​​ല്‍ മാ​​ത്രം 7000 പേ​​ര്‍ ഭ​​വ​​ന​​ര​​ഹി​​ത​​രാ​​യി. മ​​റ്റു​​ള്ള​​വ​​ര്‍ സ​​മീ​​പ പ്ര​​വി​​ശ്യ​​ക​​ളി​​ലേ​​ക്കു ര​​ക്ഷ​​പ്പെ​​ട്ടു. ഈ ​​വ​​ര്‍​​ഷം മാ​​ത്രം ഗോ​​ത്ര​​ക​​ലാ​​പ​​ത്തി​​ല്‍ ര​​ണ്ടു ല​​ക്ഷ​​ത്തി​​ലേ​​റെ പേ​​ര്‍ പ​​ലാ​​യ​​നം ചെ​​യ്തു. ജൂ​​ലൈ മ​​ധ്യ​​ത്തോ​​ടെ​​യാ​​ണ് ര​​ണ്ടു ഗോ​​ത്ര​​വി​​ഭാ​​ഗ​​ങ്ങ​​ളും ത​​മ്മി​​ല്‍ ആ​​ദ്യ​​മാ​​യി ഏ​​റ്റു​​മു​​ട്ട​​ലു​​ണ്ടാ​​യ​​ത്. ഒ​​ക്ടോ​​ബ​​ര്‍ വ​​രെ 149 പേ​​ര്‍ കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു.

Related Articles

Back to top button