IndiaLatest

ബി.ജെ.പി ഭരിക്കുന്ന സംസ്​ഥാനങ്ങളില്‍ മദ്യം നിരോധിക്കണമെന്ന ആവശ്യവുമായി ഉമ ഭാരതി

“Manju”

ബി.ജെ.പി ഭരിക്കുന്ന സംസ് ഥാനങ്ങളിൽ മദ്യം നിരോധിക്കണമെന്ന ആവശ്യവുമായി ഉമ  ഭാരതി | Impose liquor ban in all BJP-ruled states Uma Bharti | Madhyamam

ന്യൂഡല്‍ഹി: രാജ്യത്ത്​ ബി.ജെ.പി ഭരിക്കുന്ന സംസ്​ഥാനങ്ങളില്‍ മദ്യം നിരോധിക്കണമെന്ന ആവശ്യവുമായി മധ്യപ്രദേശ്​ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ഉമ ഭാരതി. ബി.​െജ.പി ദേശീയ പ്രസിഡന്‍റ്​ ജെ.പി. നഡ്ഡ​യോട്​ ഇക്കാര്യം ഉന്നയിച്ചു.
വ്യാഴാഴ്ച എ​ട്ടോളം ട്വീറ്റുകളിലൂടെ തുടര്‍ച്ചയായി ഉമ ഭാരതി നിര്‍​ദ്ദേശം മു​േന്നാട്ടുവെക്കുകയായിരുന്നു. മധ്യപ്രദേശില്‍ മദ്യശാലകളുടെ എണ്ണം കൂട്ടാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന്​ പിന്നാലെയാണ്​ ഉമ ഭാരതിയുടെ പ്രതികരണം.
ബിഹാറില്‍ ​ജെ.ഡി.യു നേതാവ്​ നിതീഷ്​ കുമാര്‍ മദ്യനിരോധനം ​െകാണ്ടുവന്നതോടെ സ്​ത്രീകളുടെ വോട്ടുകള്‍ നേടി തെരഞ്ഞെടുപ്പുകളില്‍ വിജയം കൈവരിക്കുകയായിരുന്നു. മധ്യപ്രദേശില്‍ മദ്യശാലകളുടെ എണ്ണം കൂട്ടാന്‍ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ശിവരാജ്​ സിങ്​ ചൗഹാന്‍റെ നിലപാട്​ പ്രശംസ അര്‍ഹിക്കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കോവിഡ്​ 19നെ തുടര്‍ന്ന്​ പ്രഖ്യാപിച്ച ലോക്​ഡൗണ്‍ സമയത്ത്​ കോവിഡ്​ ബാധിച്ച്‌​ നിരവധി പേര്‍ മരിച്ചു. എന്നാല്‍ മദ്യം കഴിച്ച്‌​ ആരും മരിച്ചില്ല. മധ്യപ്രദേശിലെയും ഉത്തര്‍പ്രദേശിലെയും മദ്യദുരന്തങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ കൂടുതലായും റോഡ്​ അപകടങ്ങള്‍ മൂലമാണ്​ ഇത്തരം മരണങ്ങളുണ്ടാകുന്നതെന്നും അവര്‍ പറഞ്ഞു.

Related Articles

Back to top button