IndiaLatest

ഗുജറാത്തിന് ഒമ്പത് വിക്കറ്റ് ജയം

“Manju”

ന്യൂഡല്‍ഹി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ദേശീയ ടി20 ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ കേരളത്തിനെതിരെ ഗുജറാത്തിന് ഒമ്ബത് വിക്കറ്റിന്റെ ഉജ്ജ്വല വിജയം. എലൈറ്റ് ഗ്രൂപ്പ് ഡി പോരാട്ടത്തില്‍ കേരളത്തെ 123/5 എന്ന നിലയില്‍ ഒതുക്കിയ ശേഷം, പ്രിയങ്ക് പഞ്ചാലും (66) എസ് ഡി ചൗഹാനും (പുറത്താകാതെ 50) ചേര്‍ന്ന് 113 എന്ന ഓപ്പണിംഗ് സ്റ്റാന്‍ഡില്‍ ഗുജറാത്ത് 15.3 ഓവറില്‍ ലക്ഷ്യം മറികടന്നു. 46 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സറും പറത്തിയാണ് പഞ്ചല്‍൬൬ റണ്‍സ് നേടിയത്.

നേരത്തെ, ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പുറത്താകാതെ നിന്ന 54 റണ്‍സാണ് കേരളത്തെ 123/5 എന്ന സ്കോറിലെത്തിച്ചത്. നാല് ഓവറുകള്‍ക്കുള്ളില്‍ ഓപ്പണര്‍മാരായ മുഹമ്മദ് അസ്ഹറുദ്ദീന്‍ (13), റോബിന്‍ ഉത്തപ്പ (9) എന്നിവരെ കേരളത്തിന് നഷ്ടമായതോടെ കേരള൦ തകര്‍ന്നു. സച്ചിന്‍ ബേബി (19), വിഷ്ണു വിനോദ് (12), എം ഷറഫുദ്ദീന്‍ (3) എന്നിവരാണ് പുറത്തായ മറ്റ് കേരള താരങ്ങള്‍. 43 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്സും പറത്തി സഞ്ജു ഇന്നിംഗ്സ് 120 കടത്തി. ഗുജറാത്തിനായി മീഡിയം പേസര്‍ റൂഷ് കലരിയ 2 വിക്കറ്റ് നേടി. വെള്ളിയാഴ്ച കേരളം ബീഹാറിനെ നേരിടും. റെയില്‍വേ, അസം, മധ്യപ്രദേശ് എന്നിവയാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

Related Articles

Back to top button