IndiaLatest

മെസിയുടെ ജഴ്‌സികള്‍ ലേലത്തില്‍ വിറ്റത് 65 കോടിയ്ക്ക്‌

“Manju”

ന്യൂയോര്‍ക്ക്: ലയണല്‍ മെസി ലോകകപ്പില്‍ ധരിച്ച ആറ് ജഴ്‌സികള്‍ ലേലത്തില്‍ വിറ്റു. 65 കോടി രൂപയ്ക്കാണ് (7.8 മില്യണ്‍ ഡോളര്‍) വിറ്റത്. ഖത്തറില്‍ ഫ്രാന്‍സിനെതിരായ ലോകകപ്പ്‌ ഫൈനലില്‍ ആദ്യപകുതിയില്‍ മെസി അണിഞ്ഞ ജഴ്‌സിയും ഇക്കൂട്ടത്തിലുണ്ട്. അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് ജഴ്‌സികള്‍ ലേലത്തില്‍ വെച്ചത്.

ഈ ജഴ്‌സികള്‍ കായിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളില്‍ ഒന്നിന്റെ വ്യക്തമായ ഓര്‍മപ്പെടുത്തല്‍ മാത്രമല്ല, ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിന്റെ കരിയറിലെ പരമോന്നത നിമിഷവുമായും ഇതിന് ബന്ധമുണ്ട്’- ജഴ്‌സികള്‍ ലേലത്തില്‍വെച്ച സോത്‌ബെയ് ഹൗസ് പ്രതികരിച്ചു.

അതേസമയം ജഴ്‌സി ലേലത്തില്‍ ലോകത്തെ ഏറ്റവും ഉയര്‍ന്ന റെക്കോഡ് തുക ഇതല്ല. 1998-ല്‍ എന്‍.ബി.എ. ഫൈനലിലെ ഉദ്ഘാടന മത്സരത്തില്‍ മൈക്കിള്‍ ജോര്‍ദാന്‍ അണിഞ്ഞ ജഴ്‌സിയാണ് ഏറ്റവും ഉയര്‍ന്ന തുകയ്ക്ക്‌ ലേലത്തില്‍ വിറ്റുപോയത്. 10.1 മില്യണ്‍ ഡോളറിനാണ് ഇത് വിറ്റുപോയിരുന്നത്.

Related Articles

Back to top button