IndiaLatest

ഊബര്‍ വൈകി ; 20000 രൂപ പിഴ

“Manju”

ഊബര്‍ വൈകിയതിന് 20000 രൂപ പിഴയിട്ട് മുംബൈയിലെ ഉപഭോക്തൃ കോടതി. കാബ് സര്‍വീസ് വൈകിയതിനെ തുടര്‍ന്ന് കൃത്യ സമയത്ത് എത്താനാവാതെ വിമാനയാത്ര നഷ്ടമായെന്ന പരാതിയിലാണ് നടപടി. മാനസിക സമ്മര്‍ദം ഉണ്ടാക്കിയതിന് 10000 രൂപയും വ്യവഹാര ചെലവായി 10000 രൂപയും യാത്രക്കാരിയായ കവിതാ ശര്‍മ്മക്ക് നല്കണമെന്നാണ് ഉത്തരവ്. 2018 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

ഡോംബിവ്‌ലിയില്‍ നിന്നുള്ള അഭിഭാഷകയാണ് പരാതിക്കാരി. ഇവര്‍ 2018 ജൂണ്‍ 12ന് വൈകുന്നേരം 05.50 ന് ഷെഡ്യൂള്‍ ചെയ്ത വിമാനത്തിലാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. മുംബൈയില്‍ നിന്ന് ചെന്നൈയിലേക്ക് പോകുന്നതായിരുന്നു വിമാനം. ഇവരുടെ വീട്ടില്‍ നിന്ന് 36 കിലോമീറ്റര്‍ അകലെയാണ് എയര്‍പോര്‍ട്ട്. ഉച്ച കഴി!ഞ്ഞ് 3.29 ഓടെയാണ് മുംബൈയിലെ ഛത്രപതി ശിവജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്താനായി ഊബര്‍ ടാക്‌സി ബുക്ക് ചെയ്തത്. കാള്‍ എടുത്തും സിഎന്‍ജി അടിച്ചും ഡ്രൈവര്‍ സമയം കളഞ്ഞു.

ആപ്പില്‍ എയര്‍പോര്‍ട്ടില്‍ എത്താനെടുക്കുന്ന സമയം കാണിച്ചത് അഞ്ചു മണി ആണ്. എന്നാല്‍ കാബ് എത്തിയത് 5.23 ന് ആയിരുന്നു. ഇതോടെ ചെന്നൈക്കുള്ള വിമാനം മിസായി. യാത്ര വൈകിപ്പിച്ചത് കൂടാതെ 703 രൂപ ഊബര്‍ വാങ്ങുകയും ചെയ്തു. കാബ് ബുക്ക് ചെയ്യുമ്പോള്‍ കണക്കാക്കിയതിലും കൂടുതല്‍ തുകയായിരുന്നു ഇത്. ബുക്ക് ചെയ്തപ്പോള്‍ 563 രൂപ ആയിരുന്നു കാണിച്ചത്. ഇതിനെ കുറിച്ച്‌ പരാതിപ്പെട്ട കവിതയ്ക്ക് ഊബര്‍ 139 രൂപയാണ് റീഫണ്ട് ചെയ്തു നല്‍കിയത്. ശേഷം ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.

Related Articles

Back to top button