KeralaLatest

ഗുരുവിന്റെ ആദിസങ്കല്പ സമയം സകലവിധ നാദങ്ങളുടെയും പ്രകാശങ്ങളുടെയും ഘോഷണം; 25 രാജ്യങ്ങളിലെ സംഗീതം സമന്വയിപ്പിക്കും.

“Manju”

പോത്തൻകോട് : നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ആദിസങ്കല്പ സമയത്ത് ഇന്ന് ശാന്തിഗിരി ആശ്രമത്തിൽ സകലവിധ നാദങ്ങളുടെയും പ്രകാശങ്ങളുടെയും ഘോഷണത്തോടുകൂടി 25 രാജ്യങ്ങളിലെ സംഗീതം സമന്വയിപ്പിച്ച വാദ്യമേളം നടക്കും.    ഗുരു ആദിസങ്കല്പത്തിൽ ലയിച്ച വാർഷികമായ ഇന്ന് (2024 മെയ് 6 ന്) തിങ്കളാഴ്ച  രാത്രി 08.45 മുതൽ 9.45 വരെ  നടക്കുന്ന പ്രാർത്ഥനയിലാണ് പഞ്ചവാദ്യം, ചെണ്ട, നാദസ്വരം, തുടങ്ങിയ വാദ്യങ്ങളുടെ അകമ്പടിയോടുകൂടിയും നാദങ്ങളുടേയും പ്രകാശങ്ങളുടേയും ഘോഷണത്തോടും കൂടി പ്രാർത്ഥനാ ചടങ്ങുകൾ നടക്കുക.   നൂറുകണക്കിന് ഭക്തർ ചടങ്ങിൽ പങ്കെടുക്കും.

9.15 മുതൽ സന്യാസി സന്യാസിനിമാരുടെയും ബ്രഹ്മചര്യ സംഘത്തിന്റെയും പ്രത്യേക പുഷ്പാഞ്ജലി നടക്കും.  ശാന്തിഗിരി ന്യൂസിൽ തത്സമയ  സംപ്രേക്ഷണം ഉണ്ടായിരിക്കും

അറേബ്യ, ആഫ്രിക്ക, ബംഗ്ലാദേശ്, ഇന്ത്യ, ഇറാൻ, ഇന്തോനേഷ്യ , ഈജിപ്ത്, ഇറ്റലി, ഫ്രാൻസ്,  ഗ്രീസ്, ജപ്പാൻ, മലേഷ്യ, മംഗോളിയ, മൊറോക്കോ, മെക്സിക്കോ, ന്യൂസിലാൻഡ്, നോർവേ,  കെനിയ, കൊളംബിയ, ക്യൂബ, കംമ്പോഡിയ,  സ്പെയിൻ, സിംബാവെ, സിറിയ, ശ്രീലങ്ക, സ്കോട് ലൻഡ്, തായ്‌ലൻഡ്,   ടിബറ്റ്,  ടോംങ്കെ, റോം,  ഉസ്ബെക്കിസ്ഥാൻ , വിയറ്റ്നാം തുടങ്ങിയ 25 രാജ്യങ്ങളുടെ വാദ്യസംഗീതങ്ങളെയാണ് ഇന്ന് ശാന്തിഗിരിയിൽ സമന്വയിപ്പിക്കുന്നത്.  താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി തത്സമയ സംപ്രേഷണം കാണാവുന്നതാണ്.

 

Related Articles

Back to top button