KeralaLatest

പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം

“Manju”

ശ്രീജ.എസ്

പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി താല്‍കാലികാടിസ്ഥാനത്തില്‍ പ്രൊജക്റ്റ് കോ ഓര്‍ഡിനേറ്ററെ നിയമിക്കുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി/സൈക്കോളജി ഇവയില്‍ ഏതെങ്കിലും ഒരു വിഷയത്തിനുള്ള ബിരുദാനന്തര ബിരുദം.

എംഎസ് ഓഫിസ് /കെ ജി ടി ഇ /വേര്‍ഡ് പ്രോസസ്സിംഗ് (ഇംഗ്ലീഷ് & മലയാളം )പി ജി ഡി സി എ ഇവയില്‍ ഏതെങ്കിലും ഒരു വിഷയത്തില്‍ നേടിയ കംപ്യുട്ടര്‍ പരിജ്ഞാനം. 25000 രൂപ പ്രതിമാസം നല്‍കും. പ്രായം 22 നും 45 നും മധ്യേ. താല്‍പര്യമുള്ളവര്‍ തൃശൂര്‍ ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ജൂണ്‍ 9 നു മുന്‍പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ നേരിട്ടോ രജിസ്റ്റേര്‍ഡ് തപാലായോ അപേക്ഷിക്കേണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 04872441132.

Related Articles

Back to top button