KeralaLatest

പെൻഷൻ പ്രായം ഉയർത്തിയത് പിൻവലിക്കണം; തൊഴിലില്ലായ്മ രൂക്ഷമാകും; ഡിവൈഎഫ്‌ഐ

“Manju”

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 60 ആക്കി ഏകീകരിച്ചു കൊണ്ട് ധനവകുപ്പ് ഇറക്കിയ ഉത്തരവിനെതിരെ പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ച് ഡിവൈഎഫ്‌ഐ. ധനവകുപ്പിന്റെ ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും പിൻവലിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

122 പൊതുമേഖലാ സ്ഥാപനങ്ങളിൽ കെഎസ്ഇബി, കെഎസ്ആർടിസി, വാട്ടർ അതോറിറ്റി എന്നീ സ്ഥാപനങ്ങളിൽ ഒഴികെ പുതിയ ഉത്തരവ് ബാധകമാവുകയാണ്. ഒരു ലക്ഷത്തിൽ കൂടുതൽ ജീവനക്കാർക്ക് ബാധകമാകുന്ന ഈ ഉത്തരവ് തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിക്കുന്നതാണെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ വ്യക്തമാക്കി.

തൊഴിലന്വേഷകരായ ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളെ പ്രതികൂലമായി ബാധിക്കും. തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള കാര്യങ്ങൾ രൂക്ഷമാകും. സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. സേവന ,വേതന വ്യവസ്ഥകൾ ഏകീകരിക്കുന്നതിൽ എതിർപ്പില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് വ്യക്തമാക്കി.

പെൻഷൻ പ്രായം ഉയർത്തിയ ധനവകുപ്പിന്റെ ഉത്തരവ് പിൻവലിക്കണമെന്നാണ് ഡിവൈഎഫ്‌ഐ ആവശ്യപ്പെടുന്നത്.സേവന, വേതന വ്യവസ്ഥകൾ ഏകീകരിക്കുന്നതിൽ ഞങ്ങൾക്ക് വിയോജിപ്പില്ല.സർക്കാരിന് ചെറുപ്പക്കാരോട് വിവേചനമില്ലെന്നും അനുഭാവപൂർണമായ സമീപനമാണെന്നും ഡിവൈഎഫ്‌ഐ കൂട്ടിച്ചേർത്തു.

Related Articles

Back to top button