IndiaKeralaLatest

ഹനുമാന്റെ വാൽ കരിയാത്തതിന്റെ രഹസ്യം പഠി​ക്കാം, സർട്ടി​ഫി​ക്കറ്റും നേടാം

“Manju”

 

ഭോപ്പാൽ: ഹനുമാന്റെ വാൽ തീപിടിച്ച് കരിയാത്തതിന് കാരണമെന്ത്? പുഷ്പക വിമാനം പറന്നതെങ്ങനെ? ഈ ചോദ്യങ്ങൾക്കുള്ള വ്യക്തവും ശാസ്ത്രീയവുമായ ഉത്തരം യൂണിവേഴ്സിറ്റി നിങ്ങളെ പഠിപ്പിക്കും. മദ്ധ്യപ്രദേശിലെ ഭോജ് ഓപ്പൺ യൂണിവേഴ്സിറ്റിയാണ് ഈ വിഷയങ്ങൾ പഠിപ്പിക്കാൻ ഒരുങ്ങുന്നത്. ഇതിനായി പുതിയ ഡിപ്ലോമ കോഴ്സും തുടങ്ങിയിട്ടുണ്ട്. ‘രാമചരിത മാനസത്തിലെ ശാസ്ത്ര ജ്ഞാനവും സാമൂഹിക ഉദ്ധാരണവും’ എന്നതാണ് പേര്. പുഷ്പക വിമാനം, ലങ്ക ദഹിപ്പിച്ചിട്ടും ഹനുമാന്റെ വാൽ കത്തി നശിക്കാത്തത് എന്നിവയ്ക്കെല്ലാമുള്ള ശാസ്ത്രീയ മറുപടി സമഗ്രമായി കോഴ്സിലൂടെ നൽകാനാണ് അധികൃതരുടെ ശ്രമം.

രാമചരിതമാനസത്തിന്റെ ശാസ്ത്രീയ വശങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും മനസിലാക്കിപ്പിക്കുന്നതിനുംവേണ്ടി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് കോഴ്സ് തുടങ്ങിയതെന്നാണ് സർവകലാശാലാ അധികൃതർ പറയുന്നത്.  രാമചരിതമാനസത്തിലെ പദ്യങ്ങളെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, പരിസ്ഥിതി ശാസ്ത്രം എന്നിവയുമായി ബന്ധപ്പെടുത്തി വിശദീകരിക്കുന്നതാണ് കോഴ്സ്

രാമചരിത മാനസവും ഫിസിക്സും, രാമചരിത മാനസവും ബയോളജിയും രാമചരിത മാനസവും കെമിസ്ട്രിയും രാമചരിത മാനസവും പരിസ്ഥിതി ശാസ്ത്രവും എന്നിങ്ങനെ നാല് വിഷയങ്ങളാണ് ഇതിലുള്ളത്.

കോഴ്സിൽ ചേരാനുള്ള കുറഞ്ഞ വിദ്യാഭ്യാസയോഗ്യത 12ാം ക്ളാസാണ്. ഈ മാസം 31വരെ അപേക്ഷിക്കാം. ഇതിനകം 50പേർ പ്രവേശനം ഉറപ്പാക്കിയിട്ടുണ്ട്. ഒരുവർഷം ദൈർഘ്യമുള്ളതാണ് കോഴ്സ്. ഫീസ് ഘടന ലഭ്യമായിട്ടില്ല.

 

Related Articles

Back to top button