IndiaLatest

കേരള ഹൗസിൽ കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് തുടക്കം

“Manju”

കേരളപ്പിറവിയുടെ അറുപത്തി അഞ്ചാം വാർഷികാഘോഷങ്ങൾക്ക് കേരളാഹൗസിൽ തുടക്കമായി. ഏഴ് ദിവസങ്ങളിലായി നടക്കുന്ന കേരളപ്പിറവി ദിനവും ഔദ്യോഗിക ഭാഷാഭാരവും സുപ്രീം കോടതി ജസ്റ്റിസ്‌ സി ടി രവികുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എം പി ബിനോയ്‌ വിശ്വം, മുൻ ജസ്റ്റിസ്‌ കുര്യൻ ജോസഫ്, റെസിഡന്റ് കമ്മിഷണർ സൗരവ് ജയൻ എന്നിവർ പങ്കെടുത്തു. സദനം കൃഷ്ണൻകുട്ടി ആശാന്റെ നേതൃത്വത്തിൽ ദുര്യോധനവധം ആട്ടക്കഥ അവതരിപ്പിച്ചുകൊണ്ടുള്ള കഥകളിയും സംഘടിപ്പിച്ചു.

കേരളത്തിന്റ തനത് കലാരൂപമായ കഥകളി അരങ്ങിലെത്തിച്ചാണ് ദില്ലി കേരള ഹൗസില്‍ കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 7 ദിവസം നീണ്ടു നില്‍ക്കുന്ന ഭരണഭാഷാ വാരാചരണത്തിനും തുടക്കമായി.കഥകളി ആചാര്യന്‍ സദയം കൃഷ്ണന്‍കുട്ടി ആശാനും സംഘവും അരങ്ങില്‍ ദുര്യോദന വധം ആട്ടക്കഥ ആടിയപ്പോള്‍ ദില്ലി മലയാളികളെ മറ്റൊരു ആസ്വാദന തലത്തിലേക്കെത്തിച്ചു. 7 ദിവസം നീണ്ടുനില്‍ക്കുന്ന ആഘോഷങ്ങളില്‍ നിരവധി കാലാപരിപാടികള്‍ ആഘോഷങ്ങളുടെ മാറ്റ് കൂട്ടി വരും ദിവസങ്ങളില്‍ മലയാളികളുടെ മുന്നിലേക്കെത്തും.

ജസിറ്റിസ് സി റ്റി രവികുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുന്‍ സുപ്രിംകോടതി ജഡ്ജി കുര്യ ജോസഫ് ഭാഷാ പ്രതിജ്ഞയും ഭാഷാ ദിന സന്ദേശവും നേര്‍ന്നു. ബിനോയ് വിശ്വം എംപി ചടങ്ങിന് അധ്യക്ഷത വഹിച്ചു. വരും ദിവസങ്ങളില്‍ തിരുവാതിര, വഞ്ചിപ്പാട്ട്, നാടന്‍ പാട്ട്, കളരിപ്പയറ്റ് തുടങ്ങിയ നിരവധി കലാപരിപാടകളാണ് അരംങ്ങിലെത്തുക. ഇനിയുള്ള ദിവസങ്ങള്‍ മലയാത്തനിമയുടെ ആഘോഷങ്ങള്‍ക്കാകും ദില്ലി കേരള ഹൗസ് വേദിയാവുക.

Related Articles

Back to top button