EntertainmentKeralaLatest

മകന് പിറന്നാള്‍ ആശംസയുമായി ജനപ്രിയതാരം മോഹന്‍ലാല്‍

“Manju”

സിന്ധുമോള്‍ ആര്‍

 

വിനയം കൊണ്ടും ലാളിത്യം കൊണ്ടും ആരാധകരെയും സഹതാരങ്ങളെയും അദ്ഭുതപ്പെടുത്തുന്ന നടനാണ് പ്രണവ് മോഹന്‍ലാല്‍. ഇന്ന് താരത്തിന്റെ ജന്മദിനമാണ്. ഇപ്പോളിതാ പ്രണവിന് ജന്മദിനാശംസയുമായി എത്തിരിക്കുകയാണ് മോഹന്‍ലാല്‍.

നിനക്ക് പ്രായമാകുംതോറും നിന്റെ വളര്‍ച്ചയെ കുറിച്ച്‌ അഭിമാനിക്കാന്‍ മാത്രമാണ് എനിക്ക് സാധിക്കുന്നത്’ മോഹന്‍ലാല്‍ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ കുറിക്കുകയുണ്ടായി.

ചെന്നൈയിലെ വീട്ടില്‍ വെച്ച്‌ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം കേക്ക് മുറിച്ചാണ് പ്രണവ് ജന്മദിനം ആഘോഷിച്ചിരിക്കുന്നത്. ലോക്ഡൗണ്‍ തുടങ്ങിയത് മുതല്‍ ചെന്നൈയിലെ വീട്ടിലാണ് മോഹന്‍ലാലും കുടുംബവും താമസിക്കുന്നത്. 1990 ജൂലൈ 13-നാണ് പ്രണവ് ജനിക്കുന്നത്.

Related Articles

Back to top button