IndiaLatest

മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ക്രിക്കറ്റ് കളിക്കാന്‍ മാത്രമല്ല കൃഷിചെയ്യാനും അറിയാം

“Manju”

ശ്രീജ.എസ്

ഒരു വര്‍ഷത്തോളമായി ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് ആരാധകരുടെ പ്രിയതാരം ധോണി. ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിക്കുന്നു എന്ന തരത്തില്‍ അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ക്രിക്കറ്റ് കളിക്കാന്‍ മാത്രമല്ല, കൃഷി ചെയ്യാനും തനിക്ക് ആകുമെന്ന് തെളിയിച്ചിരിക്കുകയാണ് ധോണി. റാഞ്ചിയിലെ ഫാം ഹൗസില്‍ ഓര്‍ഗാനിക് ഫാമിംഗ് ചെയ്യുന്ന ധോണിയുടെ വീഡിയോ പുറത്തു വന്നിരിക്കുകയാണ്.

ധോണി സോഷ്യല്‍ മീഡിയയില്‍ ആക്ടീവ് അല്ലെങ്കിലും ഭാര്യ സാക്ഷി ആക്ടീവാണ്. സാക്ഷി പങ്കുവച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ ധോണിയുടെ ഔദ്യോഗിക ഫാന്‍ പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ധോണി കൃഷിയിടത്തില്‍ ട്രാക്ടര്‍ ഓടിക്കുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.

കഴിഞ്ഞ ജൂലായില്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന ലോകകപ്പ് സെമിഫൈനലിലാണ് ധോണി അവസാനമായി കളിച്ചത്. ക്രിക്കറ്റില്‍ നിന്ന് താത്കാലികമായി അവധിയെടുക്കുന്നു എന്ന് വ്യക്തമാക്കിയാണ് അതിനു ശേഷം ധോണി വിട്ടുനിന്നത്. സൈനിക സേവനത്തിനു പോയ ധോണി പിന്നെ ഒരു മത്സരം പോലും കളിച്ചിട്ടില്ല

Related Articles

Back to top button