KeralaLatest

അഖിലേന്ത്യ ബാർ കൗണ്‍സില്‍ പരീക്ഷയിൽ ഉന്നത വിജയം നേടി അഡ്വ.വൈഷ്ണവി ആർ

“Manju”
അഡ്വ. വൈഷ്ണവി

പോത്തൻകോട്. അഭിഭാഷകർക്കായി ബാർ കൗൺസിൽ ഓഫ് ഇന്ത്യ നടത്തുന്ന അഖിലേന്ത്യാ ബാർ പരീക്ഷയിൽ അഡ്വക്കേറ്റ് വൈഷ്ണവി ആർ ഉന്നത വിജയം കരസ്ഥമാക്കി. ഇന്ത്യയിലെ ഏത് കോടതിയിലും പ്രാക്ടീസ് ചെയ്യുന്നതിനും സ്വതന്ത്രമായി വാദിക്കുന്നതിനുള്ള യോഗ്യതയാണ് ഈ വിജയത്തിലൂടെ കരസ്ഥമാക്കിയത്. ബാർ പരീക്ഷ പാസായ അഭിഭാഷകർക്ക് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബാർ കൗൺസിൽ ഓഫ് ഇന്ത്യ പ്രാക്ടീസ് സർട്ടിഫിക്കറ്റ് നൽകും. ശാന്തിഗിരി ഫ്യൂവൽസിൽ അസിസ്റ്റൻറ് ആയി കർമ്മം ചെയ്യുന്ന രാജലക്ഷ്മി Rന്റെ മകളാണ് അഡ്വക്കേറ്റ് വൈഷ്ണവി. ഇപ്പോൾ ശാന്തിഗിരി ജംഗ്ഷൻ യൂണിറ്റിൽ താമസിക്കുന്ന വൈഷ്ണവി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് എസ് പ്രേംകുമാറിന്റെ കീഴിൽ പ്രാക്ടീസ് ചെയ്യുന്നു.

Related Articles

Back to top button