IndiaLatest

കാന്താര കണ്ട് നിര്‍മ്മല സീതാരാമന്‍; ഋഷബ് ഷെട്ടിയ്ക്ക് അഭിനന്ദനം

“Manju”

ബംഗളൂരു: ആചാരങ്ങളെ മനോഹരമായി അവതരിപ്പിച്ച സിനിമയാണ് കാന്താര എന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതരാമന്‍. ബംഗളൂരുവിലെ തിയറ്ററില്‍ എത്തി സിനിമ കണ്ടതിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. സിനിമ അതിഗംഭീരമാണെന്ന് നിര്‍മ്മലാ സീതാരാമന്‍ അഭിപ്രായപ്പെട്ടു.

ട്വിറ്ററിലൂടെയാണ് കേന്ദ്രമന്ത്രി സിനിമ കണ്ട വിവരം അറിയിച്ചത്. തന്റെ ടീമിനൊപ്പം ബംഗളൂരുവില്‍ കാന്താര സിനിമ കണ്ടുവെന്ന് നിര്‍മ്മലാ സീതാരാമന്‍ ട്വീറ്റ് ചെയ്തു. സംവിധായകനും, നടനുമായ ഋഷബ് ഷെട്ടിയുടെ സിനിമ അതിഗംഭീരമായിരിക്കുന്നു. തുളുവനാട്, കരവാലി എന്നീ ആചാരങ്ങളെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ടെന്നും നിര്‍മ്മലാ സീതാരാമന്‍ പ്രതികരിച്ചു. ഇതിന് പിന്നാലെ തിയറ്ററില്‍ വെച്ചുതന്നെ ഋഷബ് ഷെട്ടിയെ ഫോണില്‍ വിളിച്ച്‌ മന്ത്രി അഭിനന്ദനം അറിയിച്ചു. സിനിമയെ പ്രശംസിച്ച നിര്‍മ്മലാ സീതാരാമന് ഋഷബ് ഷെട്ടിയും നന്ദി പറഞ്ഞു.

നേരത്തെ സിനിമയെ പ്രശംസിച്ച്‌ കേന്ദ്ര മന്ത്രി പീയുഷ് ഗോയലും രംഗത്ത് എത്തിയിരുന്നു. ബംഗളൂരുവില്‍ നടന്ന ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റില്‍ കാന്താര സിനിമ വ്യവസായികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കന്നഡ സിനിമയായ കാന്താര വന്‍ വിജയമായെന്ന് താന്‍ അറിഞ്ഞു. 16 കോടി ചിലവിട്ട് നിര്‍മ്മിച്ച സിനിമ 300 കോടിയുടെ ലാഭം നേടിയെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞിരുന്നു. എല്ലാ നിക്ഷേപകരോടും ഇത് ഒരു മാതൃകയാക്കാന്‍ താന്‍ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related Articles

Back to top button