IndiaLatest

കറന്‍സി ഉപയോഗം റെക്കോഡ്‌ ഉയരത്തില്‍

“Manju”

ന്യൂഡല്‍ഹി: നോട്ട് നിരോധനം പ്രഖ്യാപിച്ച്‌ ആറ് വര്‍ഷം പിന്നിടുമ്പോഴും ജനങ്ങള്‍ക്കിടയില്‍ കറന്‍സി നോട്ടുകള്‍ക്ക് ക്ഷാമമില്ലെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 21 വരെയുള്ള കണക്കുകള്‍ പ്രകാരം 30.88 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് ജനങ്ങളുടെ പക്കലുള്ളത്. 2016 നവംബര്‍ എട്ടിനാണ് അഴിമതിയും കള്ളപ്പണവും തടയുന്നതിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയത്.

2016 നവംബര്‍ 4 വരെയുള്ള കണക്ക് പ്രകാരം ഉണ്ടായിരുന്നതിനേക്കാള്‍ 71.84 ശതമാനം കൂടുതല്‍ പണമാണ് കറന്‍സിയായി ജനങ്ങള്‍ക്കിടയില്‍ ഉള്ളത്. ഇന്ത്യയെ കറന്‍സി വിനിയോഗം കുറവുള്ള സമ്പദ് വ്യവസ്ഥയാക്കി മാറ്റാനുള്ള നീക്കമാണ് നോട്ട് നിരോധനം എന്ന് അക്കാലത്ത് പറയപ്പെട്ടിരുന്നു.

എന്നാല്‍, ഒക്ടോബര്‍ 21 വരെയുള്ള കണക്കുകള്‍ പ്രകാരം 30.88 ലക്ഷം കോടി രൂപ കറന്‍സിയായി ജനങ്ങളുടെ കൈയിലുണ്ടെന്ന് റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2016 നവംബര്‍ 4 ലെ കണക്കുകള്‍ പ്രകാരം 17.7 ലക്ഷം കോടി രൂപയുടെ കറന്‍സിയാണ് ജനങ്ങളുടെ പക്കല്‍ ഉണ്ടായിരുന്നത്.

Related Articles

Back to top button