LatestThiruvananthapuram

കോളേജിന്റെ മതില്‍ ഇടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു

“Manju”

തിരുവനന്തപുരത്ത് സെന്റ് ആന്‍ഡ്രൂസില്‍ കോളേജ് മതിലിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. സെന്റ് സേവിയേഴ്സ് കോളേജിനു സമീപം താമസിക്കുന്ന അനശ്വരയില്‍ കാര്‍മല്‍ ഏണസ്റ്റ് (65) ആണ് മരിച്ചത്. ഇന്ന് വെളുപ്പിന് 5.30നായിരുന്നു സംഭവം. വീടിന് പുറകിലെ അടുപ്പില്‍ ചോറു വയ്ക്കാനുള്ള തയ്യാറെടുപ്പിനിടെ സെന്റ് സേവിയേഴ്സ് കോളേജിന്റെ മതിലിടിഞ്ഞു വീഴുകയായിരുന്നു.

മഴയില്‍ കുതിര്‍ന്നിരുന്ന ആറടിയോളം ഉയരത്തിലുള്ള മതിലാണ് തകര്‍ന്നു വീണത്.ഉടന്‍ തന്നെ അയല്‍വാസികള്‍ ചേര്‍ന്ന് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഭര്‍ത്താവ് പരേതനായ ഏണസ്റ്റ് ,മക്കള്‍ ലിന്‍സി അഡോഫ് , ഷൈജ, ഷിജിന്‍

Related Articles

Back to top button