IndiaLatest

രാജ്യത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു

“Manju”

സിന്ധുമോള്‍ ആര്‍

രാജ്യത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയര്‍ന്നു. ​ഗ്രാമിന് 25 രൂപ കൂടിയതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36,320 രൂപയായി. ഒരു പവന് മുകളില്‍ 200 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പണിക്കൂലി അടക്കം ഒരു പവന്‍ സ്വര്‍ണത്തിന് 40,000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും. ഇതോടെ ജൂലൈ ഒന്നിന് രേഖപ്പെടുത്തിയ പവന് 36,160 രൂപയെന്ന റെക്കോഡ് വിലയാണ് ഇന്ന് മറികടന്നത്.

ഇന്നലെ പവന് 320 രൂപ ഉയര്‍ന്നിരുന്നു. തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ തിങ്കളാഴ്ച ഇടിവ് നേരിടുകയായിരുന്നു. 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,800 രൂപയായാണ് താഴ്ന്നത്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കൂടിയതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തെ ആളുകള്‍ കാണാന്‍ തുടങ്ങി. കൂടാതെ ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കവും സ്ഥിതിഗതികള്‍ രൂക്ഷമാക്കി.

Related Articles

Back to top button