InternationalLatest

ട്വിറ്റര്‍ ‘വര്‍ക്ക് ഫ്രം ഹോം’ അവസാനിപ്പിക്കുന്നു

“Manju”

കൂട്ടപിരിച്ചുവിടലിനു പിന്നാലെ പുതിയ മാറ്റങ്ങളുമായി ട്വിറ്റര്‍ വീണ്ടും രംഗത്ത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ചുള്ള അറിയിപ്പാണ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. ജീവനക്കാര്‍ക്ക് അയച്ച ഇ മെയിലില്‍ ട്വിറ്റര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച്‌ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ജീവനക്കാരോട് നേരിട്ട് ഓഫീസില്‍ എത്താന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

പരസ്യ വരുമാനത്തിലെ ഇടിവ് ട്വിറ്ററിന്റെ പ്രവര്‍ത്തനത്തെ നേരിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്നും മസ്‌ക് വ്യക്തമാക്കി. പ്രതിസന്ധി നേരിടുന്ന ഇക്കാലയളവില്‍ ജീവനക്കാരുടെ തീവ്രമായ പ്രവര്‍ത്തനം ആവശ്യമായതിനാണ് വര്‍ക്ക് ഫ്രം ഹോം ട്വിറ്റര്‍ നിര്‍ത്തലാക്കിയത്. ജീവനക്കാര്‍ ആഴ്ചയില്‍ ഏറ്റവും കുറഞ്ഞത് 40 മണിക്കൂറെങ്കിലും ഓഫീസില്‍ എത്തണമെന്നാണ് നിര്‍ദ്ദേശം.

Related Articles

Back to top button