KeralaLatest

ഇടവേളകള്‍ക്ക് ശേഷം കുട്ടികള്‍ സ്കൂളിലേക്ക്

“Manju”

സിന്ധുമോൾ. ആർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് മാസത്തെ ഇടവേളയ്‌ക്ക് ശേഷം പത്ത്, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കൂളുകള്‍ ഇന്ന് ഭാഗികമായി തുറന്നിരിക്കുന്നു. മറ്റ് ക്ലാസ്സിലെ കുട്ടികള്‍ക്ക് വീടുകളിലിരുന്ന് ഓണ്‍ലൈനില്‍ പഠനം തുടരാവുന്നതാണ്. 3118 ഹൈസ്‌കൂളും 2077 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമാണ് ഇന്ന് സംസ്ഥാനത്ത് തുറന്നിരിക്കുന്നത്.

പത്ത്, പ്ലസ് ടു ക്ലാസുകളിലുളള ഏഴ് ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്കായി രണ്ട് ഷിഫ്റ്റായാണ് ക്ലാസുകള്‍ നടക്കുന്നത്. ഓണ്‍ലൈനില്‍ പഠിപ്പിച്ച കാര്യങ്ങളുടെ സംശയനിവാരണവും റിവിഷനുമാണ് പ്രധാനമായും നടത്താനൊരുങ്ങുന്നത്. പരീക്ഷയ്‌ക്ക് ചോദിക്കാന്‍ സാദ്ധ്യതയുള്ള വിഷയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയായിരിക്കും ക്ലാസുകള്‍ നടത്തുന്നത്. പ്രാധാന്യം നല്‍കേണ്ട വിഷയങ്ങള്‍ എസ് സി ഇ ആര്‍ ടി ഇന്നലെ വെളിപ്പെടുത്തി.

Related Articles

Back to top button