KeralaLatest

ഇടുക്കിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

“Manju”

ഇടുക്കി ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. തൊടുപുഴ താലൂക്കിലെ കരിമണ്ണൂര്‍ പഞ്ചായത്തിലെ ചാലാശ്ശേരിയിലാണ് മൃഗസംരക്ഷണ വകുപ്പ് രോഗം സ്ഥിരീകരിച്ചത്. ഫാമിന്റെ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം രോഗബാധിത മേഖലയായി പ്രഖ്യാപിച്ചു.

തൊടുപുഴ കരിമണ്ണൂര്‍ ചാലാശ്ശേരിയിലെ 13-ാം വാര്‍ഡിലെ ഫാമിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ചതോടെ ഈ ഫാമിലെ പന്നികളെ ദയാവധത്തിന് വിധേയമാക്കി. ഇതിനൊപ്പം ഫാമിന് ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള ആലക്കോട് പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെയും ഇടവെട്ടി പഞ്ചായത്തിന്റ് ആറാം വാര്‍ഡിലെയും 8 ഫാമുകളിലെ 276 പന്നികളെയും ദയാവധത്തിന് വിധേയമാക്കി . ഈ മേഖലയിലെക്ക് പന്നികളെ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനും നിയന്ത്രണമുണ്ട്.

രോഗം മനുഷ്യരിലേക്ക് പകരില്ലെങ്കിലും രോഗം ബാധിച്ച ഇടങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. രോഗബാധിത മേഖലയില്‍ പന്നിമാംസ കച്ചവടം, കശാപ്പ്, എന്നിവയും നിരോധിച്ചിട്ടുണ്ട്. നഷ്ടം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരവും നല്‍കും. 10 കിലോ മീറ്റര്‍ ദൂരപരിധിയില്‍ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.

 

Related Articles

Back to top button