KeralaLatest

വിദേശ ജീവജാലങ്ങളെ സൂക്ഷിക്കാന്‍ മാര്‍ഗരേഖ

“Manju”

സിന്ധുമോള്‍ ആര്‍

 

ന്യൂഡല്‍ഹി: വിദേശ ഇന ജീവജാലങ്ങളെ ഇറക്കുമതി ചെയ്യല്‍, കൈവശം വയ്‌ക്കല്‍ എന്നിവ സംബന്ധിച്ച്‌ കേന്ദ്രസര്‍ക്കാര്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി. വിദേശങ്ങളില്‍ മാത്രം കാണുന്ന ജന്തുക്കളെയും സസ്യങ്ങളെയും സൂക്ഷിക്കുന്നവര്‍ അക്കാര്യം ആറ് മാസത്തിനുള്ളില്‍ സ്വമേധയാ വെളിപ്പെടുത്തണം. വിവരങ്ങള്‍ www.parivesh.nic.in എന്ന വെബ്സൈറ്റിലെ ഫോറം പൂരിപ്പിക്കണം. ഇത്തരം മൃഗങ്ങളുടെ എണ്ണം, കൈമാറ്റം, ഇറക്കുമതി എന്നിവയുടെ ഡേറ്റാബേസ് തയ്യാറാക്കുകയാണ് ലക്ഷ്യം. ആറു മാസത്തിനകം വിവരങ്ങള്‍ നല്‍കിയാല്‍, അനുബന്ധ രേഖകള്‍ ഹാജരാക്കേണ്ട. പിന്നീട് നിയമം നിര്‍ദേശിക്കുന്ന രേഖകളും ഒപ്പം ഹാജരാക്കണം.

Related Articles

Back to top button