KeralaLatest

ഹയര്‍സെക്കന്‍ഡറി: സയന്‍സ് സിലബസ് വെട്ടിക്കുറച്ചു

ചരിത്ര വിഷയങ്ങളില്‍ മാറ്റമില്ല

“Manju”

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സിലബസില്‍ എന്‍.സി.ഇ.ആര്‍.ടി വെട്ടിക്കുറച്ച സയന്‍സ് പാഠഭാഗങ്ങള്‍ കേരളത്തിലും ഒഴിവാക്കി.എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ. ജയപ്രകാശിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന കരിക്കുലം സബ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ഈ അദ്ധ്യയന വര്‍ഷം 75 ശതമാനം പാഠങ്ങളും പഠിപ്പിച്ച്‌ പൂര്‍ത്തിയായതിനാല്‍ ‌ഈ പാഠഭാഗങ്ങള്‍ ഒഴിവാക്കുക ഇക്കുറി പ്രായോഗികമാകില്ല. എന്നാല്‍, ഈ പാഠഭാഗങ്ങള്‍ ഒഴിവാക്കിയാകും പ്ളസ് വണ്‍, പ്ളസ് ടു പരീക്ഷയ്ക്കുള്ള ചോദ്യ പേപ്പര്‍ . ഇതു വഴി, സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് പാഠഭാരം കുറയ്ക്കാനാകും. ഫിസിക്സ്, കെമിസ്ട്രി, മാത്ത്സ്, ബോട്ടണി, സുവോളജി എന്നിവയിലാണ് എന്‍.സി.ഇ.ആര്‍.ടി സിലബസനുസരിച്ചുള്ള കുറവ് വരകു.
എന്നാല്‍, മാനവിക വിഷയങ്ങളായ ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി എന്നിവയില്‍ മാറ്റം വരുത്തില്ല. എന്‍.സി.ഇ.ആര്‍.ടി ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കൂടി മൂല്യനിര്‍ണയത്തിന് പരിഗണിക്കും. പ്ളസ് ടു പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകമായ ‘ഇന്ത്യന്‍ രാഷ്ട്രീയം സ്വാതന്ത്ര്യലബ്ധി മുതല്‍’ എന്നതിലെ ഗുജറാത്ത് കലാപവും, ‘ഇന്ത്യന്‍ ചരിത്രത്തിലെ പ്രമേയങ്ങള്‍’ എന്ന ചരിത്ര പാഠപുസ്തകത്തിലെ ‘രാജാക്കന്മാരും ദിനവൃത്താന്തങ്ങളും- മുഗള്‍ രാജസഭകള്‍ എന്ന പാഠഭാഗവുമാണ് എന്‍.സി.ഇ.ആര്‍.ടി വെട്ടിക്കുറച്ചത്. ഇതില്‍ നിക്ഷിപ്ത താത്പര്യങ്ങള്‍ തിരിച്ചറിഞ്ഞതോടെയാണ്, അവ തുടര്‍ന്നും പഠിപ്പിക്കാന്‍ കേരളം തീരുമാനിച്ചത്.

Related Articles

Back to top button