IndiaLatest

വിദ്വേഷ പ്രസംഗങ്ങള്‍ക്ക് കടിഞ്ഞാണിട്ട് കോടതി

“Manju”

ന്യൂഡല്‍ഹി: വിദ്വേഷ പ്രസംഗങ്ങള്‍ രാജ്യത്തിന്റെ അന്തരീക്ഷത്തെ ദുഷിപ്പിക്കുന്നുവെന്ന് സുപ്രിംകോടതി. ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിദ്വേഷപ്രസംഗങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍പ്രീത് മന്‍സുഖാനി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെയാണ് കോടതി പരാമര്‍ശം. ഇത്തരം പ്രസംഗങ്ങള്‍ സര്‍ക്കാര്‍ തടയണമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

ഭൂരിപക്ഷ ഹിന്ദു വോട്ടുകള്‍ നേടാനും, എല്ലാ പോസ്റ്റുകളിലും അധികാരം പിടിക്കാനും വംശഹത്യ നടത്താനും 2024ലെ തെരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കാനും ലക്ഷ്യമിട്ടാണ് ഇത്തരം വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നതെന്ന് ഹരജിക്കാരി ആരോപിച്ചു. അതേസമയം ഹരജിയില്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് കോടതി പറഞ്ഞു. ഹരജിയില്‍ വിശദാംശങ്ങളോ വിശദമായ വാദങ്ങളോ ഇല്ല. അവ്യക്തമായ പ്രസ്താവനകള്‍ മാത്രമാണുള്ളത്. ഹരജിയില്‍ പറയുന്ന കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങള്‍ എന്തൊക്കെയാണെന്നും ഇതില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ ആരൊക്കെയാണെന്നും കോടതി ചോദിക്കുകയുണ്ടായി.

 

Related Articles

Back to top button