തിരുവനന്തപുരം: വെളുത്തുള്ളിയുടെ വില കുതിച്ചുയരുന്നു. കിലോയ്ക്ക് 450 രൂപയില്‍ എത്തിനില്‍ക്കുകയാണ്. ഒരു മാസം മുന്‍പ് 300-350 രൂപ വരെയായിരുന്നു വില. രണ്ടാഴ്ചക്കുള്ളിലാണ് വില ഇത്രയും ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം വെളുത്തുള്ളി വില 32-40 വരെയായിരുന്നു.
തമിഴ്നാട്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും വെളുത്തുള്ളി എത്തുന്നത്. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് ഈ സംസ്ഥാനങ്ങളില്‍ വെളുത്തുള്ളി ഉല്പാദനം ഗണ്യമായി കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.
കൃഷി വകുപ്പിന്റെ ഹോര്‍ട്ടികോര്‍പ് വില്പനശാലകളില് ശനിയാഴ്ച വെളുത്തുള്ളി കിലോയ്ക്ക് 195 രൂപയായിരുന്നു.