India

നമാമി ഗംഗാ പദ്ധതി ; ഉത്തരാഖണ്ഡിൽ ആറ് നദികൾക്ക് കൂടി

“Manju”

ഡെറാഡൂൺ : നമാമി ഗംഗാ പദ്ധതിയിൽ ഉത്തരാഖണ്ഡിലെ മലിനമായ ആറ് നദികൾക്ക് പുതുജീവൻ ലഭിക്കും. നദികൾ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാൻ നാഷണൽ മിഷൻ ഫോൺ ക്ലീൻ ഗംഗാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അനുമതി നൽകി. ഈ സാഹചര്യത്തിൽ നദികൾ ശുദ്ധീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.

ഭേല, ദേല, കിച്ഛാ, കോസി, നന്ദോർ, പിലാഖർ, കാശിപൂർ എന്നീ നദികളെയാണ് മാലിന്യമുക്തമാക്കുന്നത്. പദ്ധതിയിൽ ഈ നദികളെകൂടി ഉൾപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാർ എക്‌സിക്യൂട്ടീവ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് കമ്മിറ്റി അംഗങ്ങൾ പ്രദേശത്ത് എത്തി നദികൾ നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനുമതി നൽകിയത്.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം ഒൻപത് മലിനമായ നദികളാണ് ഉത്തരാഖണ്ഡിൽ ഉള്ളത്. നേരത്തെ നമാമി ഗംഗാ പദ്ധതിയിൽ ഉൾപ്പെടുത്തിയ മൂന്ന് നദികൾ ശുദ്ധീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

നദികൾ ശുദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട കർമ്മ പദ്ധതികൾ കേന്ദ്രം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്ന് കേന്ദ്ര ജല ശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത് പറഞ്ഞു. നദികളിൽ നടക്കുന്ന ശുദ്ധീകരണ പ്രവർത്തനങ്ങളും വിലയിരുത്തുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി അടുത്തിടെ ഉത്തരാഖണ്ഡ് സർക്കാരുമായി ചർച്ച നടത്തിയെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Back to top button