KeralaLatest

വിവാഹസംഘം സഞ്ചരിച്ച വാന്‍ അപകത്തില്‍പ്പെട്ടു

“Manju”

കൊല്ലം: പത്തനാപുരം ആവണീശ്വരം കാഞ്ഞിരത്തുംമൂടില്‍ വിവാഹസംഘം സഞ്ചരിച്ച വാന്‍ അപകത്തില്‍പ്പെട്ടു. തലവൂര്‍ ഞാറയ്ക്കാട് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

മിനി ടൂറിസ്റ്റ് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് റോഡ് വശത്തെ മതിലിടിച്ച്‌ വാഹനം തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ പുനലൂര്‍ താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നാട്ടുകാര്‍ ചേര്‍ന്നാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയത്. വലിയ അപകടം തലനാരിയ്ക്കാണ് ഒഴിവായാതന്ന് ദൃശ്യസാക്ഷികള്‍ പറഞ്ഞു.

Related Articles

Back to top button