InternationalLatest

പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ വമ്പന്മാര്‍

“Manju”

ദോഹ: ഖത്തര്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടറിലേക്ക് കടക്കാന്‍ വമ്പന്മാരായ ബ്രസീലും പോര്‍ച്ചുഗലും ഇന്നിറങ്ങും.രാത്രി 9:30 ന് തുടങ്ങുന്ന മത്സരത്തില്‍ ബ്രസീല്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ നേരിടും.രാത്രി പന്ത്രണ്ടരയ്ക്കാണ് പോര്‍ച്ചുഗല്‍ ഉറുഗ്വേയും തമ്മില്‍ ഏറ്റുമുട്ടുന്നത്. വൈകുന്നേരം 3:30 ന് കാമറൂണ്‍ സെര്‍ബിയയെയും വൈകിട്ട് ആറരയ്ക്ക് ദക്ഷിണ കൊറിയ ഘാനയെയും നേരിടും.

ആദ്യ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ സെര്‍ബിയയെ തകര്‍ത്തത്. ഘാനയ്ക്കതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗലിന്റെ വിജയം.പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ ബ്രസീല്‍ കളത്തില്‍ ഇറങ്ങുമ്പോള്‍ നെയ്മറിന് പകരക്കാരനായി ആര് ഇറങ്ങുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Related Articles

Back to top button