IndiaLatest

പാലാരിവട്ടത്ത് “എൻെറ കേരളം” മത്സരങ്ങൾക്ക് ശ്രദ്ധേയമായ സമാപനം

“Manju”

എറണാകുളം : ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചിൽ വച്ച് സംഘടിപ്പിച്ച“എൻെറ കേരളം” മത്സരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള കഥാരചന,കവിതാരചന,പ്രസംഗം,പ്രശ്നോത്തരി,എന്നീ നാലിനങ്ങളേയും മാതൃകാപരമായി സംഘടിപ്പിച്ചുകൊണ്ട് വൈകുന്നേരം 05:00 മണിയുടെ ആരാധനയോടെ ഗുരുപാദങ്ങളിൽ സമർപ്പിച്ചു. പ്രശ്നോത്തരിയുടെ ആദ്യഭാഗത്തിൽ പ്രാഥമികവിഭാഗം വിജയികളായി പാർവ്വതി ഒന്നാംസ്ഥാനവും,ഗുരുനിശ്ചിതൻ&ഗുരുപ്രിയ അഭിനേഷ് എന്നിവർ രണ്ടാംസ്ഥാനവും,ഗുരുവന്ദന മൂന്നാംസ്ഥാനവും നേടി.ദ്വിതീയ വിഭാഗത്തിൽ കരുണ ഒന്നാംസ്ഥാനവും,ശാന്തിദത്ത് രണ്ടാംസ്ഥാനവും കരസ്ഥമാക്കി.തൃതീയ വിഭാഗത്തിൽ സത്യരൂപൻ,പ്രബുദ്ധൻ,എന്നിവർ ഒന്നും,രണ്ടും സ്ഥാനം നേടിയപ്പോൾ ശാന്തിചിത്ത് സുജിത്ത് മുന്നാംസ്ഥാനത്തിനും അർഹനായി.പ്രശ്നോത്തരിയുടെ രണ്ടാം ഭാഗത്തിൽ പ്രാഥമിക,ദ്വതീയ,തൃതീയ വിഭാഗങ്ങളിൽ പാർവ്വതി ,ഗുരുപ്രഭ , ഗുരുനിശ്ചിതൻ ,ശാന്തിദത്ത്,കരുണ ,സത്യരൂപൻ,ശാന്തിചിത് സുജിത്ത്, ശാന്തിചിത് അജേഷ് എന്നിവർ ഒന്നും,രണ്ടും,മൂന്നും സ്ഥാനങ്ങളും നേടി.കവിതാപാരായണത്തിൽ പ്രാഥമിക ,ദ്വിതീയ,തൃതീയ വിഭാഗങ്ങളിൽ ഗുരുപ്രിയ, അഭിനേഷ്&പാർവ്വതി, ഗുരുവന്ദന&ഗുരുനിശ്ചിതൻ, ശാന്തിദത്ത്, കരുണ, ശാന്തിചിത്ത് സുജിത്ത്, ശാന്തിചിത് അജേഷ് എന്നിവർ ഒന്നും,രണ്ടും സ്ഥാനങ്ങൾക്ക് അർഹരായി.

 

പ്രസംഗമത്സരം തൃതീയ വിഭാഗത്തിനു മാത്രമായി സംഘടിപ്പിക്കേണ്ടി വന്നു.ഇതിൽ ശാന്തിചിത്ത് സുജിത്ത് ഒന്നാം സ്ഥാനവും,പ്രബുദ്ധൻ രണ്ടാം സ്ഥാനവും നേടി.തൃതീയ വിഭാഗത്തിനു മാത്രം നടത്തേണ്ടി വന്ന കഥാരചനയിൽ സത്യരൂപൻ ഒന്നാംസ്ഥാനത്തിനും,രോഹൻ രണ്ടാം സ്ഥാനത്തിനും അർഹരായി.

എന്റെ കേരളം പാലാരിവട്ടം ബ്രാഞ്ചില്‍ നടന്ന സമ്മാനദാനത്തില്‍ നിന്ന്

ഏഴുമാസം പ്രായമുള്ള ഗുരുദത്ത് മത്സരത്തിൽ എല്ലാവരുടേയും കൌതുകമായിരുന്നു.പങ്കെടുത്ത ഗുരുദത്തിനും സംഘാടകർ സമ്മാനം നൽകി.  ആദരണീയ സന്യാസിമാരോടൊപ്പം ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ച് ജനറല്‍ കണ്‍വീനര്‍ പി.കെ.വേണുഗോപാൽ, അഡ്വൈസറി കമ്മിറ്റി അഡ്വൈസര്‍ (ലാ) ,അഡ്വ.കെ.സി.സന്തോഷ് കുമാർ , അഡ്വൈസര്‍ (ഓപ്പറേഷൻസ്) അർ.സതീശൻ, എറണാകുളം പള്ളുരുത്തി ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ബി.എസ്സ്.പുഷ്പരാജ് , മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി അംഗം അഡ്വ.കെ.കെ.ചന്ദ്രലേഖ മാതൃമണ്ഡലം ഏരിയ കമ്മിറ്റി കണ്‍വീനര്‍  റ്റി.വി.വിനീത, മാതൃമണ്ഡലം എറണാകുളം ഏരിയ കമ്മിറ്റി പ്രതിനിധി എ.കെ.പ്രീതി, കെ.എ.അനൂപാ കമ്മിറ്റി , പി.എസ്സ്.സുനിത, കിരൺ സുരേന്ദ്രൻ എന്നിവരും ശാന്തിഗിരി വിശ്വസംസ്കൃതികലാരംഗം പ്രവര്‍ത്തകരും ആത്മബന്ധുക്കളും മത്സരങ്ങളുടെ സംഘാടകരായി മുൻനിരയിൽ നിന്ന് പ്രവർത്തിച്ചു.കുട്ടികളിൽ നല്ല ആവേശം ജനിപ്പിക്കുന്ന രീതിയിലായിരുന്നു മത്സരയിനങ്ങൾ സംഘടിപ്പിച്ചത്.വിജയികൾക്ക് ആദരണീയ സ്വാമി തനിമോഹനൻ ജ്ഞാനതപസ്വിയും സംഘാടകരും ചേർന്ന് സമ്മാനങ്ങൾ നൽകി.

Related Articles

Back to top button