IndiaLatest

സനുവിനെ നൈജീരിയയ്ക്ക് കൈമാറാനുള്ള നീക്കം തടഞ്ഞു

“Manju”

ന്യൂഡല്‍ഹി : പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ നാവികസേന കസ്റ്റഡിയിലെടുത്ത കപ്പലിലെ ജീവനക്കാരെ നൈജീരിയയ്ക്ക് കൈമാറാനുള്ള നീക്കം തടഞ്ഞു കേന്ദ്ര സര്‍ക്കാര്‍. സര്‍ക്കാര്‍ ഇടപെടല്‍ നിമിത്തം തന്നെ നൈജീരിയയ്ക്കു കൈമാറാനുള്ള നീക്കം തടഞ്ഞതായി സനു ജോസും ചില മാധ്യമങ്ങളോട് വെളിപ്പെടുത്തി. വിഷയത്തില്‍ വിദേശകാര്യ മന്ത്രാലയവും എംബസിയും ഫലപ്രദമായി ഇടപെട്ടു.

നാട്ടിലെത്തിയാല്‍ മാത്രമേ സമാധാനമാകൂവെന്നും സനു പറഞ്ഞു. സനു ജോസിനെ ഗിനിയിലെ നാവികസേന അറസ്റ്റ് ചെയ്ത് നൈജീരിയയുടെ യുദ്ധക്കപ്പലിലേക്കു കൊണ്ടുപോയെന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ ഈ നീക്കമാണ് തടഞ്ഞിരിക്കുന്നത്. മറ്റുള്ളവരെയും ഉടന്‍ നൈജീരിയയ്ക്ക് കൈമാറുമെന്നും സൂചനയുണ്ടായിരുന്നു. മൂന്ന് മലയാളികളടക്കം 16 ഇന്ത്യക്കാരാണ് തടവിലാക്കപ്പെട്ട 26 നാവികരില്‍ ഉള്ളത്. തടവിലാക്കി 3 മാസം പിന്നിട്ടതോടെ ആരോഗ്യപ്രശ്നങ്ങളും സമ്മര്‍ദ്ദവുംമൂലം സംഘത്തില്‍ പലരും അവശരായിരുന്നു. രക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള വിഡിയോകളും ഇന്നലെ പുറത്തുവന്നിരുന്നു.

Related Articles

Back to top button