Uncategorized

എ.ടി.എമ്മില്‍ നിന്ന് ഇനി സ്വര്‍ണവും

“Manju”

ഹൈദരാബാദ്: എ.ടി.എമ്മില്‍ നിന്ന് പണമെടുക്കുന്നതുപോലെ ഇനി സ്വര്‍ണവും നേടാം. ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ സ്വര്‍ണനാണയങ്ങള്‍ എടുക്കാവുന്ന എ.ടി.എം ഒരുക്കിയിരിക്കുകയാണ് ഹൈദരാബാദ് ആസ്ഥാനമായ ഗോള്‍ഡ്സിക്ക പ്രൈവറ്റ് ലിമിറ്റഡ്. ഇന്ത്യയിലെ ആദ്യ ‘ റിയല്‍ടൈം ഗോള്‍ഡ് ഡിസ്‌പെന്‍സിംഗ് മെഷീനാണ്” ഇതെന്ന് കമ്പനി അഭിപ്രായപ്പെട്ടു.

ഹൈദരാബാദിലെ ബീഗംപേട്ടിലുള്ള കമ്പനിയുടെ ഓഫീസിലാണ് ഗോള്‍ഡ് എ.ടി.എം സ്ഥാപിച്ചത്. രണ്ടുവര്‍ഷത്തിനകം ഇന്ത്യയിലെമ്പാടുമായി 3,000 ഗോള്‍ഡ് എ.ടി.എമ്മുകള്‍ സ്ഥാപിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 0.5 ഗ്രാം, ഒരു ഗ്രാം, രണ്ടുഗ്രാം, 5 ഗ്രാം, 10 ഗ്രാം, 20 ഗ്രാം, 50 ഗ്രാം, 100 ഗ്രാം എന്നിങ്ങനെ അളവിലെ സ്വര്‍ണനാണയങ്ങളാണ് ഗോള്‍ഡ് എ.ടി.എമ്മില്‍ ലഭിക്കുക.

ബാങ്കിംഗ് സിസ്‌റ്റവുമായും സ്വര്‍ണവില നിര്‍ണയ സംവിധാനങ്ങളുമായും ബന്ധിപ്പിച്ച്‌ അതിസുരക്ഷാ സംവിധാനങ്ങളോടെയാണ് എ.ടി.എം ഒരുക്കിയിട്ടുള്ളത്. യൂറോപ്പ്, ഗള്‍ഫ്, അമേരിക്ക എന്നിവിടങ്ങളില്‍ നിലവില്‍ ഗോള്‍ഡ് എ.ടി.എമ്മുകളുണ്ടെന്ന് കമ്പനി വ്യക്തമാക്കി.

Related Articles

Back to top button